കല്ലമ്പലത്ത് നിർത്തിയിട്ട കാറിൽ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി: കാറിനുള്ളിൽ അജ്ഞാതവസ്തു കത്തിയ നിലയിൽ | Medical Student Found Dead
തിരുവനന്തപുരം: കല്ലമ്പലത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ സ്വദേശി ആഷിഖ് ആണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി യുവാവിനെ കാണാനില്ലെന്ന് കാട്ടി കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു.(Medical Student Found Dead Inside Parked Car In Kallambalam Thiruvananthapuram)
കല്ലമ്പലത്ത് ദേശീയപാത നിർമ്മാണം നടക്കുന്ന ഭാഗത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിനുള്ളിൽ ചാർക്കോൾ പോലുള്ള വസ്തുക്കൾ കത്തിച്ച നിലയിൽ കാണപ്പെട്ടിട്ടുണ്ട്.
പോലീസെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary
The dead body of a final-year medical student named Aashik, who was missing for two days, was found inside a parked car at Kallambalam in Thiruvananthapuram. Burnt charcoal remnants were found inside the vehicle, and police have shifted the body to Parippally Medical College for autopsy.




