
കുവൈത്ത് സിറ്റി: കുവൈത്തിൽ നവജാതശിശുക്കളുടെ സിവിൽ ഐഡി എടുക്കുന്നതിനുള്ള സമയപരിധി നീട്ടി നൽകിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ജനനത്തീയതി മുതൽ 120 ദിവസത്തിനുള്ളിൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയാൽ മതിയാകും. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ-യൂസഫ് ആണ് ഇതുസംബന്ധിച്ച 2026-ലെ ഒന്നാം നമ്പർ മന്ത്രിതല പ്രമേയം പുറപ്പെടുവിച്ചത്.
നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധിയേക്കാൾ കൂടുതൽ സമയം അനുവദിച്ചതോടെ, മതിയായ രേഖകൾ തയ്യാറാക്കുന്നതിനും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും രക്ഷിതാക്കൾക്ക് കൂടുതൽ സാവകാശം ലഭിക്കും. പുതുക്കിയ വ്യവസ്ഥ പ്രകാരം, കുവൈത്തിൽ ജനിക്കുന്ന ഒരു കുട്ടിയുടെ ജനനത്തീയതി മുതൽ 120 ദിവസം വരെ മാതാപിതാക്കൾക്ക് സിവിൽ ഇൻഫർമേഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാനും സിവിൽ ഐഡി നേടാനും അനുവാദമുണ്ട്.
The post കുവൈത്തിൽ നവജാതശിശുക്കളുടെ സിവിൽ ഐഡി രജിസ്‌ട്രേഷൻ; സമയപരിധി 120 ദിവസമാക്കി ഉയർത്തി appeared first on Express Kerala.



