Skip to content
November 19, 2026
⌕

ചലച്ചിത്ര പിന്നണിഗായകനും സംഗീതസംവിധായകനുമായ ഉണ്ണിമേനോൻ ആലപിച്ച ‘മാതാവേ… എന്നുയിരേ…’ വീഡിയോ സംഗീത ഗാനത്തിന്റെ ആൽബം പ്രകാശനം നടത്തി

October 7, 2026
Share this post to

പാലക്കാട്‌ :വിശ്വാസഹൃദയങ്ങൾ ഒന്നാകെ പ്രാർത്ഥനാനിർഭരമായി കന്യാമറിയത്തിന്റെ തിരുസന്നിധിയിൽ ഒരുമിച്ചുകൂടിയ വേളയിൽ  ഭക്തിയുടെ സുഗന്ധം പകർന്ന് ‘മാതാവേ… എന്നുയിരേ…’ എന്ന വീഡിയോ ഗാന ആൽബത്തിന്റെ ഓൺലൈൻ പ്രകാശനം നടത്തി. 

ബാംഗ്ലൂരിൽ ജോലിചെയ്യുന്ന കരിമ്പ സ്വദേശിനിയും  എഴുത്തുകാരിയുമായ ​ബിന്ദു പി.മേനോൻ രചിച്ച് പ്രമുഖ ചലച്ചിത്ര ഗായകൻ  ഉണ്ണിമേനോൻ സംഗീതവും ആലാപനവും നിർവഹിച്ച ഭക്തിഗാനം പാലക്കയം ചീനിക്കപ്പാറ സെന്റ് തോമസ് ചർച്ചിൽ, ഫാദർ ടോണി കോഴിപ്പാടൻ  പ്രകാശനം ചെയ്തു. 


ചടങ്ങിൽ സോണി പാറക്കുടിയിൽ, ജോസ് കിഴക്കേ ചെരുവിൽ എന്നിവർ ആമുഖമായി സംസാരിച്ചു. ​നോവലുകളും കവിതാസമാഹാരങ്ങളുമുൾപ്പെടെ ഏഴു പുസ്തകങ്ങളും മറ്റു  സർഗ്ഗസൃഷ്ടികളും ബിന്ദു നടത്തിയിട്ടുണ്ട്. മാതാവിനോടുള്ള ആഴമേറിയ വിശ്വാസവും ഭക്തിയും വരികളിൽ നിറഞ്ഞുനിൽക്കുന്ന ഈ ഗാനം കേൾവിക്കാരുടെ മനസ്സിലേക്ക് ആത്മീയവെളിച്ചം പകരുന്നതാണ്. ​


ബ്ലിസ്റൂട്സ്  അവതരിപ്പിക്കുന്ന ഈ മനോഹര ഗാനം  ഹൃദയസ്പർശിയുമാണ്. ദുബായിൽ ജോലിചെയ്യുന്ന ജോർജ് മോറിസ്,രൂപേഷ് ജോർജ് എന്നിവർ ഈ ഗാനത്തിന്റെ പിറവിയിൽ പ്രധാന പങ്കുവഹിച്ചവരാണ്. ​പ്രോഗ്രാമിംഗ്: അശ്വിൻ വിജയൻ, ​സംവിധാനം: അനൂപ് സണ്ണി, ​ക്യാമറ & എഡിറ്റിംഗ്: അബി രവീന്ദ്ര, ​ശബ്ദ മിശ്രണം: കാർത്തിക്, വേലുമണി (പി എസ് എൻ എ സ്റ്റുഡിയോസ്,ചെന്നൈ). ​

റെക്കോർഡിംഗ്:കെ. സെവൻ സ്റ്റുഡിയോ കൊച്ചി. ​മിക്സ് & മാസ്റ്ററിംഗ്: ഹരി വേണുഗോപാൽ (ശബരി ഡിജിറ്റൽ, പയ്യന്നൂർ),സാന്ദ്ര, അന്ന സെബാസ്റ്റ്യൻ, ​അജയ് കാട്ടൂർ എന്നിവരും അണിയറ പ്രവർത്തകരാണ്. വിശുദ്ധ മറിയം പ്രമേയമായുള്ള ​ഭക്തിനിർഭരമായ ഈ  ഗാനം ബ്ലിസ്റൂട്ട്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിൽ എത്തിക്കുന്നത്.

 

Get more updates from Pudukad News on Google