loader image
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും ഡ്രോൺ; പറന്നത് വനിതാ ജയിലിന് മുകളിലൂടെ, പോലീസ് കേസെടുത്തു

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും ഡ്രോൺ; പറന്നത് വനിതാ ജയിലിന് മുകളിലൂടെ, പോലീസ് കേസെടുത്തു

കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ കണ്ണൂർ സെൻട്രൽ ജയിൽ പരിസരത്ത് വീണ്ടും അജ്ഞാത ഡ്രോൺ പ്രത്യക്ഷപ്പെട്ടത് വലിയ ആശങ്കയ്ക്കിടയാക്കുന്നു. ജനുവരി 10-ന് വൈകുന്നേരം 4:20-നും 4:30-നും ഇടയിലാണ് സംഭവം. ജയിലിലെ പശുത്തൊഴുത്തിന് മുകളിലൂടെ പറന്ന ഡ്രോൺ പിന്നീട് വനിതാ ജയിൽ ഭാഗത്തേക്ക് നീങ്ങിയതായി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയിലിനുള്ളിലെ സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കാനാണോ അതോ മറ്റ് അവിഹിത ഇടപെടലുകൾക്കായാണോ ഡ്രോൺ പറത്തിയതെന്ന കാര്യത്തിൽ പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.

കണ്ണൂർ സെൻട്രൽ ജയിലിൽ ഡ്രോൺ പരത്തുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ വർഷം മാർച്ചിലും വനിതാ ജയിലിനും ഓഫീസിനും മുകളിലായി ഏകദേശം 25 മീറ്റർ ഉയരത്തിൽ അജ്ഞാത ഡ്രോൺ പറന്നിരുന്നു. അന്ന് ഓഫീസിന് ചുറ്റും രണ്ട് തവണ വലംവെച്ച ശേഷമാണ് ഡ്രോൺ അപ്രത്യക്ഷമായത്. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ജയിൽ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ജയിൽ ജീവനക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡ്രോണിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ടൗൺ പോലീസ്.

See also  കൊച്ചിയിൽ വൻ ലഹരിവേട്ട; ബാങ്ക് ജീവനക്കാരൻ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ

The post കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും ഡ്രോൺ; പറന്നത് വനിതാ ജയിലിന് മുകളിലൂടെ, പോലീസ് കേസെടുത്തു appeared first on Express Kerala.

Spread the love

New Report

Close