Skip to content
November 19, 2026
⌕

എസ്ഐആർ റദ്ദാക്കുക; ഗ്യാനേഷ് കുമാർ രാജി വെക്കുക – ആലപ്പുഴ മുസ്‌ലിം സംയുക്ത വേദി പ്രതിഷേധ സംഗമം നടത്തി

October 7, 2026
Share this post to

ആലപ്പുഴ: തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംയുക്ത വേദിയുടെ നേതൃത്വത്തിൽ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ പ്രതിഷേധ സംഗമം നടത്തി. 

വോട്ടർപട്ടികയിൽ നിന്നും അനധികൃതമായി വോട്ടർമാരെ നീക്കം ചെയ്ത നടപടിയെ സുപ്രീം കോടതി പോലും വിമർശിച്ച സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനത്ത് ഒരു നിമിഷം പോലും തുടരുവാൻ ഗ്യാനേഷ് കുമാറിന് അർഹതയില്ലെന്നും മുസ്ലിം സംയുക്ത ഐക്യ വേദിയുടെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത റഹ്മത്തുല്ലാ മുസ്‌ലിയാർ പറഞ്ഞു.

ഭരണഘടന മൂല്യങ്ങളെ കശാപ്പ് ചെയ്ത് ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംങ്ങളെ വംശഹത്യ നടത്തിയും, മറ്റ് ഇതര പിന്നോക്ക വിഭാഗങ്ങളെ അടിച്ചൊതുക്കിയും അധികാരത്തിൽ വന്ന സംഘപരിവാർ അവസാനമായി അവശേഷിക്കുന്ന ഓരോ പൗരൻ്റെയും മൗലിക അവകാശമായ വോട്ടിനെപോലും എസ്ഐആർ എന്ന ഓമനപേരിട്ട് ജനാധിപത്യത്തെ വീണ്ടും ഇല്ലാതാക്കാൻ ശ്രമിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ  നടപടിക്കെതിരെയാണ് ആലപ്പുഴ മുസ്‌ലിം സംയുക്ത ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. 

രാജ്യത്തെ ഒറ്റുകൊടുത്ത ഇലക്ഷൻ കമ്മീഷൻ ഗ്യാനേഷ്‌കുമാർ രാജിവെക്കുക, എസ് ഐ ആർ റദാക്കുക, 2023ന് ശേഷം രാജ്യത്തു നടന്ന തെരഞ്ഞെടുപ്പുകൾ മരവിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. 

ഈ സമരഹ്വനവുമായി രാജ്യ തലസ്ഥാനത്തു സമരം ചെയ്യുന്ന വിദ്യാർത്ഥികൾ, പ്രതിപക്ഷ പാർട്ടികൾ തുടങ്ങിയവർക്ക് മുസ്ലിം ഐക്യവേദി ഐക്യദാർഡ്യം പ്രഖ്യപിച്ചു. ചെയർമാൻ ഇക്ബാൽ സാഗർ അദ്ധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ ഹാരിസ് സലിം, കെ എസ് അഷറഫ്, ബി എ ഗഫൂർ, എസ്. എം .ജെ അബൂബക്കർ, ആലപ്പുഴ കിഴക്കേ മുസ്‌ലിം ജമാ അത് പ്രസിഡന്റ് ഷാജി കോയ, ഇർശാദുൽ മുസ്‌ലിം അസോസിയേഷൻ പ്രസിഡന്റ് ടി. ഐ കലാം, ആലപ്പുഴ ചുങ്കം ചിറകോട് മഹൽ സെക്രട്ടറി ഇക്ബാൽ, നെൽ പുരക്കൽ മഹല്ല് പ്രസിഡന്റ് അഷ്‌റഫ്, കെ എൻ എം മണ്ഡലം സെക്രട്ടറി കലാം, യൂത്ത്‌ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷിബി കാസിം, എസ് ഡി.പി . ഐ .ജില്ലാ സെക്രട്ടറി എം സാലിം, നൗഷാദ് പഠിപ്പുരക്കൽ, റഫീഖ് ലത്തീഫ്, അയ്യൂബ് കരീം, ഗഫൂർ റാവുത്തർ, സിറാജ്ജുദ്ധീൻ ഫൈസി, ലിയാഖത്, സലീം മുല്ലാത്ത് വളപ്പ്, ബാബു വലിയമരം, ഇ.എൻ.എസ് നവാസ്, തുടങ്ങിയവർ പ്രസംഗിച്ചു.           

 

Get more updates from Pudukad News on Google