Skip to content
November 20, 2026
⌕

മല്ലിയിലുണ്ട് ഈ ആരോഗ്യ പ്രശ്‌നങ്ങൾ

October 8, 2026
Share this post to

കുറഞ്ഞ രക്തസമ്മർദ്ദം ഉള്ളവർ മല്ലി അമിതമായി കഴിച്ചാൽ രക്തസമ്മർദ്ദം കൂടുതൽ കുറയാനും തലകറക്കം, ക്ഷീണം എന്നിവ ഉണ്ടാകാനും ഇടയാക്കും.

 പ്രമേഹത്തിനുള്ള ഔഷധങ്ങൾ കഴിക്കുന്നവർ മല്ലി അമിതമായി ഉപയോഗിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതീവമായി കുറയാൻ സാധ്യതയുണ്ട്. ജീരകം, പെരുംജീരകം തുടങ്ങിയ സസ്യങ്ങളോട് അലർജിയുള്ളവർക്ക് മല്ലി കഴിക്കുമ്പോൾ ചർമ്മത്തിൽ ചൊറിച്ചിൽ, തടിപ്പ് അല്ലെങ്കിൽ തൊണ്ടയിലും മുഖത്തും നീര് എന്നിവ ഉണ്ടാകാം.

 മല്ലിയിലയോ മല്ലി വെള്ളമോ അമിതമായി ഉപയോഗിച്ചാൽ വയറുവേദന, വയറിളക്കം, ഗ്യാസ്, ഓക്കാനം തുടങ്ങിയ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.

Get more updates from Pudukad News on Google