Skip to content
November 20, 2026
⌕

ഏറ്റവും ക്രൂരത കാട്ടിയത് ശരണ്യ: മൊഴി നൽകി കളമശ്ശേരി കൂട്ടബലാത്സംഗക്കേസിലെ അതിജീവിത, 4 പ്രതികളെയും തിരിച്ചറിഞ്ഞു | Kalamassery Gang Rape Case

October 8, 2026
Share this post to
Kalamassery Gang Rape Case

കൊച്ചി: കളമശ്ശേരിയിൽ സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഐസ്‌ക്രീമിൽ രാസലഹരി കലർത്തി നൽകി പീഡിപ്പിച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി ‘അമ്മു’ എന്ന് വിളിക്കുന്ന ശരണ്യ (30) ആണ് തന്നോട് ഏറ്റവും ക്രൂരമായ ലൈംഗിക പീഡനം നടത്തിയതെന്ന് അതിജീവിത പൊലീസിന് മൊഴി നൽകി.(Kalamassery Gang Rape Case Sharanya Brutal Abuse Victim Statement Investigation)

സ്പായിൽ മറ്റ് സ്ത്രീകളുടെ സാന്നിധ്യമുണ്ടെന്ന ധൈര്യത്തിലാണ് യുവതി എത്തിയത്. എന്നാൽ, ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്നും, ഈ സമയം മറ്റുള്ളവർ സഹായം നൽകുകയായിരുന്നുവെന്നും അതിജീവിത വ്യക്തമാക്കി.

കേസിൽ അറസ്റ്റിലായ നാല് പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവിലായിരുന്ന ശരണ്യയെയും സഞ്ജുവിനെയും വയനാട് പുൽപ്പള്ളിയിലെ ഹോട്ടലിൽ നിന്നാണ് പൊലീസ് സംഘം സാഹസികമായി പിടികൂടിയത്. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഈ സ്പായുടെ മറവിൽ വലിയൊരു സംഘമാണ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി.

Story Summary

The survivor of the Kalamassery spa gang-rape case provided a detailed statement to the police, revealing that Sharanya (alias Ammu) subjected her to severe sexual abuse after drugging her. Police have arrested all four accused, including spa owner Sreeraj and Jithu Martin, and uncovered an illegal spa prostitution racket with suspected drug and gang links.

Get more updates from Pudukad News on Google