പ്രകടനങ്ങളേക്കാൾ പ്രവർത്തിയിലാണ് അയാൾ വിശ്വസിക്കുന്നത്. അധികാരത്തിൽ അടയിരുന്നവരെ ആട്ടിയോടിച്ച ശേഷം രാഹുൽ ഗാന്ധി അയാളെ കണ്ടെത്തിയത് ഭാഷാശുദ്ധി കൊണ്ടോ പണപ്പിരിവിനുള്ള കഴിവുകൊണ്ടോ പറഞ്ഞു പതച്ച് കീഴ്പെടുത്തുന്നത് കൊണ്ടോ അല്ല. നേർക്കുനേരെ സത്യസന്ധതയോടെ ചതിക്കാത്ത വഞ്ചിക്കാത്ത ഒരു പോരാളിയെ കണ്ടെത്തുകയായിരുന്നു. കെസി വേണുഗോപാൽ എംപിയെ പ്രശംസിച്ചു ഡോ. അനിൽ മുഹമ്മദ്
ഡല്‍ഹി: ഡൽഹിയിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി നടത്തുന്ന സമരത്തിൻ്റെ പശ്ചാത്തലത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിയെ പ്രശംസിച്ചു ഡോ. അനിൽ മുഹമ്മദിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
വെറും വാക്ക് പറയാറില്ല ഇയാൾ. ഡയറി കുറിപ്പുകളിൽ അക്കങ്ങളോടൊപ്പം അയാളുടെ പേരുണ്ടാവില്ല. ആർക്കും മുന്നിലും സ്വന്തം വ്യക്തിത്വം അടിയറവ് വെക്കില്ല. വഞ്ചിച്ചും ചതിച്ചും ഒന്നും സ്വന്തമാക്കീട്ടുമില്ല.
പ്രകടനങ്ങളേക്കാൾ പ്രവർത്തിയിലാണ് അയാൾ വിശ്വസിക്കുന്നത്. അധികാരത്തിൽ അടയിരുന്ന് അടപടലം ഒപ്പിച്ചു വെച്ചവരെ ആട്ടിയോടിച്ച ശേഷം രാഹുൽ ഗാന്ധി അയാളെ കണ്ടെത്തിയത് ഭാഷാശുദ്ധി കൊണ്ടോ പണപ്പിരിവിനുള്ള കഴിവുകൊണ്ടോ പറഞ്ഞു പതച്ച് കീഴ്പ്പെടുത്തുന്നത് കൊണ്ടോ അല്ല.
നേർക്കുനേരെ സത്യസന്ധതയോടെ ചതിക്കാത്ത വഞ്ചിക്കാത്ത ഒരു പോരാളിയെ കണ്ടെത്തുകയായിരുന്നു. എന്നുമെന്നപോലെ ഇന്നും അയാൾ അത് തെളിയിച്ചു.
അന്ന് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സ്വന്തം നെഞ്ചകമാണ് രാഹുൽ ഗാന്ധിക്ക് അയാൾ വിരിച്ചു കൊടുത്തതെങ്കിൽ ഇന്ന് അയാളെ അടർത്തി മാറ്റിയ ശേഷമാണ് രാഹുലിനെ നീക്കം ചെയ്തത്. കെസി, നിങ്ങളാണ് ശരി. നിങ്ങളാണ് സത്യമെന്നും അനിൽ മുഹമ്മദ് ഫേസ്ബുക്കിൽ കുറിച്ചു.




