സര്‍വേ നടത്തിയ അഞ്ച് നഗരങ്ങളില്‍ പ്രോട്ടീന്‍ ഉപഭോഗത്തിലെ ഏറ്റവും വലിയ കുറവ് കൊച്ചിയിലെന്ന് പഠനം
കൊച്ചി: രാജ്യത്തെ അഞ്ച് പ്രമുഖ നഗരങ്ങളിൽ നടത്തിയ പഠനത്തിൽ പ്രോട്ടീന്റെയും ഫൈബറിന്റെയും ഉപഭോഗത്തിൽ ഏറ്റവും വലിയ കുറവ് കൊച്ചിയിൽ കണ്ടെത്തി.
പെപ്സികോ ഇന്ത്യ, യൂറോമോണിറ്റർ ഇന്റർനാഷണൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ച് എന്നിവർ ചേർന്ന് നടത്തിയ ‘ദി സ്റ്റേറ്റ് ഓഫ് പ്രോട്ടീൻ & ഫൈബർ ഇൻ അർബൻ ഇന്ത്യ’ എന്ന പഠനത്തിലാണ് ഈ വിവരമുള്ളത്.
ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത, കൊച്ചി എന്നീ നഗരങ്ങളിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ
കൊച്ചിയിലെ 73 ശതമാനം പേരും 41 ഗ്രാമിൽ താഴെ മാത്രം പ്രോട്ടീൻ കഴിക്കുന്നവരാണെന്നും, 64 ശതമാനം പേർ ആവശ്യമായ അളവിൽ ഫൈബർ കഴിക്കുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. .
മികച്ച പോഷകാഹാരം ദൈനംദിന ജീവിതത്തിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) യുടെ പിന്തുണയോടെ സംഘടിപ്പിച്ച ചടങ്ങിലാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്.
Get more updates from Pudukad News on Google




