Skip to content
November 20, 2026
⌕

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലെന്ന് വി. ശിവൻകുട്ടി: സർക്കാരിനെതിരെ രൂക്ഷവിമർശനം | V Sivankutty

October 8, 2026
Share this post to
V Sivankutty

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതി പൂർണ്ണമായി അവതാളത്തിലായെന്ന് മുൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. 23.5 ലക്ഷത്തോളം വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയത്തിൽ സർക്കാർ പൂർണ്ണ നിഷ്ക്രിയത്വം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.(V Sivankutty Slams Government Over School Midday Meal Fund Crisis Kerala)

ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ ഉച്ചഭക്ഷണ വിതരണത്തിനുള്ള തുക ഇതുവരെ സ്കൂളുകൾക്ക് അനുവദിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധി മൂലം അധ്യാപകർ സ്വന്തം കയ്യിൽ നിന്നടക്കമാണ് അരിയും പച്ചക്കറികളും പുറത്തുനിന്ന് വാങ്ങി കുട്ടികൾക്ക് ഭക്ഷണം നൽകുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ഫണ്ട് ലഭിക്കാത്തതാണ് അങ്കണവാടികളിലെ പോഷകാഹാര വിതരണവും പ്രതിസന്ധിയിലാക്കിയത്.

എൽ ഡി എഫ് സർക്കാർ കൊണ്ടുവന്ന പോഷകസമ്പന്നമായ മാതൃകാ മെനു വെട്ടിക്കുറച്ച് നിലവിൽ ചോറും രണ്ട് കറിയും മാത്രമാക്കി ചുരുക്കിയെന്നും, എഗ്ഗ് ഫ്രൈഡ് റൈസ് ഉൾപ്പെടെയുള്ള വിഭവങ്ങൾ നിർത്തിവെച്ചെന്നും അദ്ദേഹം വിമർശിച്ചു.

Story Summary

Former Education Minister V. Sivankutty criticized the government over unpaid funds for the school mid-day meal scheme for August and September, alleging that teachers are pawning gold to feed students and expressing concern over the mismanagement of school sports events.

Get more updates from Pudukad News on Google