സിപിഎം ആസ്ഥാനമായ ഡൽഹി ഹർകിഷൻ സിംഗ് സുർജിത് ഭവനിൽ പോലീസ്.എസ്.എഫ്.ഐ പ്രവർത്തകരെ തേടിയാണ് പോലീസ് എത്തിയതെന്ന് സി പി എം നേതാക്കൾ. പാർട്ടി കേന്ദ്ര കമ്മറ്റി അംഗങ്ങളടക്കമുണ്ടായിരുന്നപ്പോഴാണ് പോലീസ് എത്തിയത്.
ഡൽഹി :എസ്എഫ്ഐ പ്രവർത്തകരെ തേടി പൊലിസ് ഹർകിഷൻ സിങ് സുർജിത് ഭവനിൽ എത്തിയത് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണെന്നാണ് സി പി എമ്മിന്റെ ആരോപണം.
സിപിഐഎം പാർട്ടിയുടെ പഠന കേന്ദ്രമായാണ് ഇവിടം പ്രവർത്തിക്കുന്നത്.
പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ എസ്എഫ്ഐ പ്രവർത്തകർ ഉണ്ടോ എന്ന് അറിയാൻ ആണ് പൊലീസ് എത്തിയത്.
ലാത്തിക്ക് പുറമേ കേബിൾ പൈപ്പുകളും പൊലീസിൻ്റെ കയ്യിലുണ്ടായിരുന്നു.
കേന്ദ്ര കമ്മറ്റി യോഗത്തിനെത്തിയ അംഗങ്ങൾ ഉൾപ്പെടെ ഉള്ളപ്പോഴാണ് പൊലീസ് എസ്എഫ്ഐ പ്രവർത്തകരെ തേടി എത്തിയതെന്നും പോലീസ് നടപടി അപലപനീയമെന്നുമാണ് സി പി എം നിലപാട്
Get more updates from Pudukad News on Google




