ബംഗാൾ ജനതയ്ക്ക് ഒട്ടും ‘മമത’യില്ല ! നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം. തൃണമൂൽ പിന്തുണച്ച കോൺഗ്രസ് സ്ഥാനാർത്ഥിയും തോറ്റു. മുസ്ലിം ഭൂരിപക്ഷ മേഖലയായ രജിനഗറിലും അട്ടിമറി വിജയം. ബംഗാൾ നിയമസഭയിൽ ബി.ജെ.പിയുടെ അംഗബലം 209 ആയി ഉയർന്നു. പാർട്ടിക്ക് പിന്നാലെ ജനങ്ങളും കൈവിട്ടതോടെ ഇനി മമത ബാനർജിക്ക് വീട്ടിലിരിക്കാം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നന്ദിഗ്രാം, രജിനഗര്‍ മണ്ഡലങ്ങളില്‍ ബിജെപിക്ക് തകര്‍പ്പന്‍ ജയം. ബിജെപിസ്ഥാനാര്‍ത്ഥി ഹസീറാണി രഥ് 1,22, 753 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
കോണ്‍ഗ്രസിന്റെ മിലന് പ്രഥാനെയാണ് പരാജയപ്പെടുത്തിയത്. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മിലന് പ്രഥാനെയാണ് പിന്തുണച്ചിരുന്നത്. സിപിഐ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്താണ്.
മുസ്ലിം ഭൂരിപക്ഷമുള്ള രജിനഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശംഖാരവ് സര്‍ക്കാര്‍ വിജയിച്ചു. 75,816 വോട്ടുകള്‍ക്കാണ് ബിജെപിയുടെ വിജയം. ആം ഉന്നായന്‍ ജനതാ പാര്‍ട്ടിയുടെ ഗോലം നബി ആസാദാണ് രണ്ടാമത്.
കോണ്‍ഗ്രസിന്റെ അബ്ദുള്ലാഹില് കാഫി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മമത ബാനര്‍ജിയുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി റബിബുള്‍ ആലം ചൗധരി നാലാമതും, സിപിഎം അഞ്ചാം സ്ഥാനത്തുമാണ്.
നന്ദിഗ്രാമില്‍ കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി സുവേന്ദു അധികാരിയാണ് വിജയിച്ചിരുന്നത്. 2016-ല്‍ അന്നത്തെ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത അനുയായി ആയിരുന്ന സുവേന്ദു, പിന്നീട് ടിഎംസി വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയെയാണ് സുവേന്ദു അധികാരി നന്ദിഗ്രാമില്‍ തറപറ്റിച്ചത്. വിജയത്തോടെ ബംഗാള്‍ നിയമസഭയില്‍ ബിജെപി അംഗബലം 209 ആയി ഉയര്‍ന്നു.
പാർട്ടിക്ക് പിന്നാലെ ജനങ്ങളും കൈവിട്ടതോടെ ഇനി മമത ബാനർജിക്ക് തോൽവി സമ്മതിച്ച് വീട്ടിലിരിക്കാം. രാഷ്ട്രീയ ഭാവിയും തിരിച്ചുവരവും ചിന്തിക്കുകയേ വേണ്ട എന്നുറപ്പായി.




