Skip to content
November 19, 2026
⌕

മഹാരാഷ്ട്രയിൽ ഇരുമ്പ് ചങ്ങലയിൽ ബന്ധിച്ച നിലയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി; ദുരൂഹത | Maharashtra Newlywed Couple

October 9, 2026
Share this post to
Maharashtra Newlywed Couple

മുംബൈ: മഹാരാഷ്ട്രയിൽ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് കാലുകൾ പരസ്പരം ബന്ധിച്ച നിലയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി (Maharashtra Newlywed Couple). ധുലെ ജില്ലയിലെ താപ്തി നദിയുടെ അടിത്തട്ടിൽനിന്നാണ് ശ്യാം ഹരി പാട്ടീൽ, സ്വപ്‌ന പാട്ടീൽ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ആത്മഹത്യയാണോ കൊലപാതകമാണോ നടന്നതെന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

ജൽഗാവ് ജില്ലയിലെ അണൽനേർ താലൂക്കിൽനിന്നുള്ളവരാണ് മരിച്ച ദമ്പതികൾ. ഏതാനും മാസങ്ങൾക്കുമുൻപാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്. ഇരുവരുടെയും കാലുകൾ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് പരസ്പരം ബന്ധിച്ച നിലയിലായിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ വിവിധ വശങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Story Summary: The bodies of newlyweds Shyam Hari Patil and Swapna Patil were recovered from the Tapti River in Maharashtra’s Dhule district, with their legs reportedly tied together using an iron chain. Police are investigating the circumstances surrounding their deaths, and it remains unclear whether the incident was a suicide or a murder.

Get more updates from Pudukad News on Google