കേരള ബേക്ക് എക്സ്പോ 2026: ട്രോപൊലൈറ്റിന്റെ ഭക്ഷ്യചേരുവകൾക്ക് ശ്രദ്ധേയ സാന്നിധ്യം | Kerala Bake Expo 2026
കൊച്ചി: അങ്കമാലിയിലെ അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ആരംഭിച്ച കേരള ബേക്ക് എക്സ്പോ 2026-ൽ ഭക്ഷ്യചേരുവ നിർമാണ രംഗത്തെ പ്രമുഖരായ ട്രോപൊലൈറ്റിന്റെ ഉൽപന്നങ്ങൾ ശ്രദ്ധനേടുന്നു (Kerala Bake Expo 2026). ഒക്ടോബർ 9ന് ആരംഭിച്ച ത്രിദിന എക്സ്പോയിൽ ബേക്കറി, പാചകം, പാനീയങ്ങൾ, ഫ്രോസൺ ഡെസേർട്ടുകൾ തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കുന്ന വിവിധ ഉൽപന്നങ്ങളാണ് കമ്പനി പ്രദർശിപ്പിക്കുന്നത്.
പ്രീമിയം വിപ്പ് ടോപ്പിങ്ങുകൾ, ബേക്കറി പ്രീമിക്സുകൾ, ക്രീം ചീസ്, കോൾഡ് കോഫി, ഫ്രോസൺ ഡെസേർട്ടുകൾ, കുക്കിങ് ബേസുകൾ, എഗ് വാഷിന് പകരമായി ഉപയോഗിക്കാവുന്ന ബേക്ക് ഷീൻ എന്നിവ ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത ഉൽപന്നങ്ങൾ സ്റ്റാളിലുണ്ട്. ഭക്ഷ്യവ്യവസായ മേഖലയിലെ സംരംഭകർക്കും പ്രൊഫഷണലുകൾക്കും ഭക്ഷണവും പാചകവും താൽപര്യമുള്ളവർക്കും ഉൽപന്നങ്ങൾ പരിചയപ്പെടാനുള്ള അവസരമാണ് എക്സ്പോ ഒരുക്കുന്നത്.
കേരളത്തിലുടനീളമുള്ള ട്രോപൊലൈറ്റിന്റെ ജീവനക്കാർ ഭക്ഷ്യ-പാനീയ സംസ്കരണ മേഖലയിലെ പ്രൊഫഷണലുകളുമായി സംവദിക്കുകയും ഉൽപന്നങ്ങളുടെ സവിശേഷതകളും ഉപയോഗസാധ്യതകളും പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ബേക്കേഴ്സ് അസോസിയേഷൻ കേരള (BAKE) സംഘടിപ്പിക്കുന്ന കേരള ബേക്ക് എക്സ്പോ, ബേക്കറി, കൺഫെക്ഷനറി, ഭക്ഷ്യചേരുവകൾ, ഭക്ഷ്യസാങ്കേതികവിദ്യ, പാക്കേജിങ്, ഹോട്ടൽ-റെസ്റ്ററന്റ്-കാറ്ററിങ് (HoReCa) മേഖലകളെ ഒരുമിപ്പിക്കുന്ന ബിസിനസ് ടു ബിസിനസ് (B2B) പ്ലാറ്റ്ഫോമാണ്. 2026 പതിപ്പിൽ 600-ലധികം പ്രദർശനങ്ങളും 25,000-ത്തിലധികം സന്ദർശകരും ഉണ്ടാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
പ്രൊഫഷണൽ ബേക്കർമാർ, ഷെഫുകൾ, ഭക്ഷ്യസേവന മേഖലയിലെ സ്ഥാപനങ്ങൾ, ബിസിനസ് സംരംഭകർ എന്നിവരുടെ ആവശ്യങ്ങൾ ലക്ഷ്യമിട്ട് 200-ലധികം പ്രായോഗിക ഫുഡ് സൊല്യൂഷനുകൾ കമ്പനി വികസിപ്പിക്കുന്നുണ്ട്. ബേക്കറി, പാചകം, പാനീയങ്ങൾ, ഫ്രോസൺ ഡെസേർട്ടുകൾ തുടങ്ങിയ മേഖലകളിലായി ഉൽപന്നങ്ങൾ ലഭ്യമാണ്.
ഭക്ഷണം തയ്യാറാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ബേക്കറി പ്രീമിക്സുകൾ, വിപ്പിങ് ടോപ്പിങ്ങുകൾ, കുക്കിങ് ബേസുകൾ, ഡയറി ചേരുവകൾ, ഫ്രോസൺ ഡെസേർട്ട് സൊല്യൂഷനുകൾ എന്നിവയാണ് ട്രോപൊലൈറ്റിന്റെ പ്രധാന ഉൽപന്ന വിഭാഗങ്ങൾ. ഭക്ഷ്യവ്യവസായ മേഖലയിലെ പ്രൊഫഷണലുകൾക്ക് പുതിയ ഉൽപന്നങ്ങളും സൊല്യൂഷനുകളും പരിചയപ്പെടാനുള്ള വേദിയായി കേരള ബേക്ക് എക്സ്പോ മാറുകയാണ്.
Story Summary:
Tropolite is showcasing its range of bakery, beverage, cooking and frozen dessert ingredients at Kerala Bake Expo 2026, which began on October 9 at Adlux International Convention & Exhibition Centre in Angamaly. The three-day B2B event, organised by Bakers Association Kerala (BAKE), brings together businesses from the bakery, confectionery, food technology, packaging and HoReCa sectors.




