വിഖ്യാത നടന്‍ നാനാ പടേക്കറുടെ വിയോഗത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍ രവീന്ദ്രന്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി
സ്വാഭാവികമായ അഭിനയശൈലിയിലൂടെ ഇന്ത്യന്‍ സിനിമയില്‍ സ്വന്തമായൊരു വഴി വെട്ടിത്തുറന്ന നടന്‍ നാനാ പടേക്കറുടെ നിര്യാണം ഇന്ത്യന്‍ സിനിമയ്ക്ക് തീരാനഷ്ടമാണ്. സമാന്തര സിനിമകളിലും മുഖ്യധാരാ സിനിമകളിലും ഒരേപോലെ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം, വിവിധ കഥാപാത്രങ്ങള്‍ക്ക് നല്‍കിയ സ്വഭാവവ്യാഖ്യാനങ്ങള്‍ സമാനതകളില്ലാത്തതാണ്.
‘സലാംബോംബെ’, ‘പരിന്ദ’, ‘ക്രാന്തിവീര്‍’, അഗ്‌നിസാക്ഷി, ഖാമോഷി’, ‘നട്‌സമ്രാട്ട്’ തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ വേഷങ്ങള്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച പ്രകടനങ്ങളാണ്. അഭിനയകലയിലെ അസാധാരണ പഠാങ്ങളായി അവ എന്നും ഓര്‍മ്മിക്കപ്പെടും.
മൂന്ന് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ഈ അതുല്യ നടന്‍, വെള്ളിത്തിരയിലെ നടനവിസ്മയത്തിന് അപ്പുറം മികച്ച നാടകപ്രവര്‍ത്തകനും സംവിധായകനുമായിരുന്നു.
2023 ഡിസംബര്‍ എട്ടിന് നടന്ന 28ാമത് ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടനച്ചടങ്ങില്‍ നാനാ പടേക്കര്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ഇന്ത്യന്‍ സിനിമയുടെ അഭിനയ ചരിത്രത്തില്‍ മായാത്ത മുദ്രകള്‍ പതിപ്പിച്ച അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ലക്ഷക്കണക്കിന് വരുന്ന ആരാധകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു




