ഗാന്ധിയൻ സേവന പുരസ്‌കാരം ഡോ. ആഷ്‌ലി ജെബിന് സമ്മാനിച്ചു
തിരുവനന്തപുരം: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ചു
മഹാത്മാഗാന്ധി മെമ്മോറിയൽ നാഷണൽ സെന്റർ നടത്തിയ “ഗാന്ധിജിയും യുവജനങ്ങളും” എന്ന സെമിനാറിൽ മികച്ച സേവന പ്രവർത്തനങ്ങൾ നടത്തിയ വെല്ലോറ, തെറാപ്പിയ കൺസൽറ്റന്റ് ഡോ. ആഷ്‌ലി ജെബിന് ഗാന്ധിയൻ സേവന പുരസ്‌കാരം മന്ത്രി എ.പി. അനിൽകുമാർ സമ്മാനിച്ചു.
ഇന്നത്തെ യുവതലമുറയെ ഗാന്ധിയൻ ചിന്താഗതിയിലേക്ക് ഉയർത്തുകയാണ് ലോക സമാധാനത്തിനും രാജ്യ പുരോഗതിക്കും വേണ്ടതെന്ന്
ഉദ്ഘാടന പ്രസംഗത്തിൽ റെവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽ കുമാർ പ്രസ്താവിച്ചു.
മുൻ എം. എൽ.എ റ്റി.ശരത്ചന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എംപി പന്ന്യൻ രവീന്ദ്രൻ, മുൻ പ്രധാന മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ,
മഹാത്മാഗാന്ധി മെമ്മോറിയൽ നാഷണൽ സെന്റർ ഫോർ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് പ്രസിഡന്റ് വി കെ മോഹനൻ, സെക്രട്ടറി പി ദിനകരപിള്ള എന്നിവർ പ്രഭാഷണം നടത്തി.




