വിമാനത്താവളത്തിൽ എന്നെ അറസ്റ്റ് ചെയ്തേക്കാം, എന്തുവന്നാലും സമരത്തിൽ നിന്ന് പിന്നോട്ടില്ല’; അഭിജീത് ദിപ്കെ
ദില്ലി: ജന്തർ മന്തർ 2.0 സമരം നയിക്കാൻ സിജെപി നേതാക്കൾ രാവിലെ മുംബൈയിൽ നിന്നും ദില്ലിയിലെത്തും.
അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക, സൌരവ് ദാസ് തുടങ്ങിയ നേതാക്കൾ രാവിലെ 10.15ന് ആണ് എത്തുക.
വിമാനത്താവളത്തിൽ നിന്നും നേരെ ജന്തർ മന്തറിലേക്ക് പോകാനാണ് തീരുമാനം. എന്നാൽ വിമാനത്താവളത്തിൽ വച്ച് തന്നെ അറസ്റ്റ് ചെയ്തേക്കാം എന്ന് അഭിജീത് ദിപ്കെ പറഞ്ഞു.
അറസ്റ്റിനെ ഭയമില്ല. സമാധാനപരമായി സമരം നടത്താനാണ് ആഗ്രഹിക്കുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തു നിന്ന് ഗ്യാനേഷ് കുമാർ രാജിവെയ്ക്കാതെ പിൻവാങ്ങില്ലെന്നും ദിപ്കെ വ്യക്തമാക്കി.
തനിക്കെതിരെ യുഎപിഎയോ ദേശീയ സുരക്ഷാ നിയമമോ ചുമത്തിയാലും ആവശ്യത്തിൽ നിന്ന് പിൻവാങ്ങില്ല.
രാജ്യത്ത് സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കണം എന്നതാണ് ആവശ്യമെന്നും അഭിജീത് ദിപ്കെ വ്യക്തമാക്കി.
Get more updates from Pudukad News on Google




