അയർലൻഡിൽ പ്രീ-ടീൻസ് കുട്ടികൾക്കായി ‘സെറ്റ് അപർട്ട്’ ധ്യാനം
കുട്ടികളുടെ ക്രൈസ്തവ വിശ്വാസവും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുന്നതിനായി പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക ധ്യാനം ‘സെറ്റ് അപർട്ട്’ ഒക്ടോബർ 26, 27 തീയതികളിൽ ഡബ്ലിനിലെ ക്ലോണി, ലിറ്റിൽപേസിലുള്ള ചർച്ച് ഓഫ് മേരി, മദർ ഓഫ് ഹോപിൽ നടക്കും.
9 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി ഒരുക്കുന്ന ഈ ധ്യാനം, സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ രൂപം കൊണ്ടതും അനേകരുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും വഴിയൊരുക്കിയതുമായ അനോയിന്റിംഗ് ഫയർ കത്തോലിക്ക മിനിസ്ട്രി (എ എഫ് സി എം)-യുടെ അയർലൻഡ് ചിൽഡ്രൻ’സ് മിനിസ്ട്രി ടീം ആണ് സംഘടിപ്പിക്കുന്നത്.രണ്ട് ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ആണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്:
ബിജോ: 089 461 9950
ജൻസി: 089 405 5224
ദീപ: 087 940 2127
ആശ: 087 772 4033




