മാസപ്പടി-ഹവാല ആരോപണം; പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കുന്നതിൽ വിജിലൻസ് ഡയറക്ടറുടെ തീരുമാനം ഇന്നുണ്ടായേക്കും
തിരുവനന്തപുരം: മാസപ്പടി-ഹവാല ആരോപണങ്ങളിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുക്കുന്ന കാര്യത്തിൽ വിജിലൻസ് ഡയറക്ടറുടെ തീരുമാനം ഇന്നുണ്ടായേക്കും.
എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ഇന്നലെ വിജിലൻസ് ഡയറക്ടറേറ്റിൽ ലഭിച്ചിട്ടുണ്ട്.
ഏത് യൂണിറ്റിൽ കേസെടുക്കണമെന്നതിൽ ഇന്ന് തീരുമാനമാകും.
Get more updates from Pudukad News on Google




