"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ യുവാവിനെതിരെ പോസ്‌കോ കേസ്. പ്രതി കോഴിക്കോട് ഹോട്ടലില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി. ഇൻസ്‌റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ യുവാവ് രഹസ്യമായി വന്നു പോയിരുന്നു. സംശകരമായ സാഹചര്യത്തിൽ കണ്ടതോടെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. രാത്രി സ്‌റ്റേഷനിൽ വൈദ്യുതി നിലച്ചപ്പോൾ പ്രതി ചാടിപ്പോവുകയായിരുന്നു

October 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കോട്ടയം: കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ യുവാവിനെതിരെ പോസ്‌കോ കേസ്.

തിരുവനന്തപുരം സ്വദേശി കോഴിക്കോട് ഹോട്ടലില്‍ ജോലിചെയ്യുന്ന കൂടസ്ഥായി വീട്ടില്‍ മുഹമ്മദ് മഹജ്(24)നെയാണു അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തു.

കോഴിക്കോട് ഹോട്ടലില്‍ ജോലിചെയ്യുന്ന മുഹമ്മദ് ഇന്‍സ്റ്റാഗ്രാം വഴിയാണ് കടുത്തുരുത്തി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.

 കഴിഞ്ഞ കുറെ നാളായി മുഹമ്മദ് പെണ്‍കുട്ടിയുടെ വീട്ടില്‍ രഹസ്യമായി വന്നു പോകുമായിരുന്നു.

ചാടിപ്പോയ മുഹമ്മദിനെ പിടികൂടി കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണു വിവരങ്ങള്‍ പുറത്തു പറഞ്ഞത്.

തുടര്‍ന്നു പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം പോസ്‌കോ ചുമത്തി അറസ്റ്റു ചെയ്യുകയായിരുന്നു.

മുഹമ്മദിനെ വ്യാഴാഴ്ച പുലര്‍ച്ചയാണു പട്രോളിങിനിടയില്‍ സംശയാസ്പദമായ രീതിയില്‍ പോലീസ് പിടികൂടി കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

രാത്രി 7.30 ഓടെ കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ നിന്നുമാണ് യുവാവ് ചാടിപ്പോയത്.

പോലീസ് സ്റ്റേഷനു പിറകുവശത്തെ കോര്‍ട്ടേഴ്‌സില്‍ ഒളിച്ചിരുന്ന പ്രതിയെ ഏറെ നേരത്തെ തിരച്ചിലിന് ഒടുവില്‍ നാട്ടുകാരും പോലീസും ചേര്‍ന്നു പിടികൂടുകയായിരുന്നു. വൈകിട്ട് വൈദ്യുതി നിലച്ചപ്പോഴാണു പ്രതി ചാടിപ്പോയത്.

Get more updates from Pudukad News on Google