"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

`ധ്രുവ് റാഠിയെ ഉടൻ വിട്ടയക്കണം’; പ്രതിഷേധത്തിനെത്തിയവരെ കസ്റ്റഡിയിൽ എടുത്ത പൊലീസ് നടപടിയെ അപലപിച്ച് സിജെപി

October 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ദില്ലി: ജന്തർമന്ദറിൽ പ്രതിഷേധത്തിന് എത്തിയവരെ കസ്റ്റഡിയിൽ എടുത്ത പൊലീസ് നടപടിയെ അപലപിച്ച് കൊക്രോച്ച് ജനതാ പാർട്ടി. പൊലീസ് അതിക്രമങ്ങളിലും കസ്റ്റഡിയിലെടുത്ത നടപടിയെയും ശക്തമായി അപലപിക്കുന്നതായും അറസ്റ്റുകൾ വിയോജിപ്പുകളെ അടിച്ചമർത്താൻ സർക്കാർ നടത്തുന്ന വേട്ടയാണെന്നും സിജെപി വാർത്താക്കുറിപ്പിൽ അറിയിച്ചു. കസ്റ്റഡിയിലെടുത്ത ധ്രുവ് റാഠി അടക്കമുള്ളവരെ ഉടൻ വിട്ടയക്കണമെന്നും വാർത്താ കുറിപ്പിൽ പറയുന്നു.

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിജെപി പ്രതിഷേധത്തിന് മുന്നോടിയായി നടപടികൾ കടുപ്പിക്കുകയാണ് പൊലീസ്.

രണ്ട് മണിക്കൂർ മുമ്പ് തന്നെ ദില്ലിയിലേക്ക് എത്തുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു തുടങ്ങി. 200-ലധികം പേർ കസ്റ്റഡിയിലാണെന്നാണ് വിവരം. സമരവേദിയായ ജന്തർ മന്തറിൽ കടുത്ത പോലീസ് സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

 

Get more updates from Pudukad News on Google