"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

അഭിജീത് ദീപ്കേ കസ്റ്റഡിയിൽ, വിമാനത്തിനുള്ളിൽ നിന്നും കസ്റ്റഡിയിലെടുത്തു, നാടകീയ രം​ഗങ്ങൾ

October 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ദില്ലി:   സിജെപി സ്ഥാപകൻ അഭിജീത് ദീപ്കേയെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള സിജെപി സമരത്തിൽ പങ്കെടുക്കാനെത്തിയ ദീപ്കേയെ വിമാനത്തിൽ നിന്നാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, ആഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  സമരത്തിൽ പങ്കെടുക്കാനിരുന്ന യൂട്യൂബർ ധ്രുവ് റാഠിയെ ഗുഡ്ഗാവിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ദീപ്കെയെ അടക്കം കരുതൽ തടങ്കലിൽ എടുക്കാൻ നീക്കങ്ങൾ നടക്കുകയാണ്.

അറസ്റ്റ് ഭയക്കുന്നില്ലെന്നും മോദി സമരക്കാരെ നേരിടുന്നത് തീവ്രവാദികളെപോലെയെന്നും അഭിജീത് ദീപ്കെ പറഞ്ഞു. പ്രതിഷേധത്തിനെത്തിയ 150 വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്.

Get more updates from Pudukad News on Google