"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

കോക്ക്റോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ നടത്താൻ നിശ്ചയിച്ച പ്രതിഷേധ പ്രകടനം തടയാൻ ഡൽഹിയിൽ കനത്ത സുരക്ഷയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി പോലീസ്: മുൻകൂർ അനുമതി നിഷേധിച്ചതിനെ തുടർന്ന് കേന്ദ്ര ഡൽഹിയിൽ 35,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യവിച്ചു; 45 മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്ത നടപടിക്ക് എതിരെ രൂക്ഷ വിമർശനവുമായി സംഘാടകർ

October 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഡല്‍ഹി: കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്തറില്‍ നടത്താന്‍ നിശ്ചയിച്ച പ്രതിഷേധ പ്രകടനം തടയുന്നതിനായി ഡല്‍ഹി പോലീസ് കേന്ദ്ര ഡല്‍ഹിയില്‍ കര്‍ശന നിയന്ത്രണങ്ങളും കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി. 

മുന്‍കൂട്ടി അനുമതി തേടാത്തതും കഴിഞ്ഞ ജൂണ്‍-ജൂലൈ മാസങ്ങളിലെ പ്രതിഷേധത്തിനിടയിലെ അനിയന്ത്രിതമായ പെരുമാറ്റവും ചൂണ്ടിക്കാട്ടിയാണ് പോലീസ് പ്രകടനത്തിന് അനുമതി നിഷേധിച്ചത്. 


ഏകദേശം 20,000-ത്തോളം ആളുകള്‍ പങ്കെടുക്കുമെന്ന് കണക്കാക്കുന്ന പ്രതിഷേധം തടയാന്‍ ഡല്‍ഹി പോലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളുമായി 35,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യവിച്ചിരിക്കുന്നത്. 


നഗരത്തിന്റെ അതിര്‍ത്തികളില്‍ അടക്കം 30-ലധികം ബാരിക്കേഡ് പോയിന്റുകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുകയും, ജന്‍പഥ്-കര്‍തവ്യ പഥ് ക്രോസിംഗിന് നാല് കിലോമീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കുകയും, സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി 45 മെട്രോ സ്റ്റേഷനുകളുടെ പ്രവേശന-പുറത്തുകടക്കല്‍ കവാടങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുകയും ചെയ്തിട്ടുണ്ട്.

അതേസമയം, പ്രതിഷേധം തടയാനുള്ള പോലീസിന്റെ നടപടിയെ ‘കൊളോണിയല്‍ മാനസികാവസ്ഥ’ എന്ന് വിശേഷിപ്പിച്ച സി.ജെ.പി കോ-കണ്‍വീനര്‍ സൗരവ് ദാസ്, സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ അനുമതി തേടേണ്ടി വരുന്നതിലെ അനൗചിത്യം ചോദ്യം ചെയ്യുകയും ചെയ്തു.

 

Get more updates from Pudukad News on Google