പിണറായി വിജയൻ്റെ കസ്റ്റഡിയും ആരോഗ്യ പ്രശ്നങ്ങളും: അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി VD സതീശൻ | Kerala CM

Current: മലയാളം

തിരുവനന്തപുരം: ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ കസ്റ്റഡിയിലായ സംഭവത്തിൽ അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പിണറായി വിജയന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ നിരീക്ഷിക്കാനും റിപ്പോർട്ട് നൽകാനും ചീഫ് സെക്രട്ടറിക്ക് അദ്ദേഹം നിർദ്ദേശം നൽകി.(Kerala CM VD Satheesan Intervenes Pinarayi Vijayan Delhi Detention)
ഇതിനൊപ്പം ഡൽഹിയിലെ കേരള റസിഡന്റ് കമ്മീഷണറുമായി നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായങ്ങളും ഇടപെടലുകളും ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. തടങ്കലിലാക്കിയ ശേഷം മൂന്നര മണിക്കൂറോളം പൊലീസ് വാഹനത്തിൽ നഗരം വട്ടംകറക്കിയതിനെ തുടർന്ന് പിണറായി വിജയന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ ഈ അതിവേഗ ഇടപെടൽ.
കസ്റ്റഡിയിലുള്ള വിവരങ്ങൾ പങ്കുവെച്ച ജോൺ ബ്രിട്ടാസ് എം.പി, പ്രായാധിക്യമുള്ള നേതാവിന് സമയത്തിന് ഭക്ഷണവും കഴിക്കേണ്ട മരുന്നുകളും നൽകാൻ പോലും ഡൽഹി പൊലീസ് തയ്യാറായില്ലെന്ന് ആരോപിച്ചിരുന്നു. എന്നാൽ പിണറായി വിജയനടക്കമുള്ള പ്രമുഖ നേതാക്കളെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തിട്ടില്ലെന്നും, കരുതൽ തടങ്കലിൽ വെച്ചിരിക്കുന്ന അവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകാതെ വിട്ടയക്കുമെന്നുമാണ് ഡൽഹി പൊലീസ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.
Story Summary
Kerala Chief Minister V.D. Satheesan has urgently intervened in the detention of former CM and Opposition Leader Pinarayi Vijayan in Delhi, directing the Chief Secretary and Resident Commissioner to monitor his situation closely. The swift official response came after reports surfaced that Pinarayi Vijayan experienced physical discomfort when Delhi Police kept him inside a vehicle for over three and a half hours without timely food or medicine.






