"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

അധികാരപരിധി മറികടന്നു വാഹന്‍ പോര്‍ട്ടലില്‍ ഡിപ്പാര്‍ട്ട്മെന്റ് യൂസര്‍ ക്രെഡന്‍ഷ്യലുകള്‍ സൃഷ്ടിച്ചു, ചങ്ങനാശേരി സബ് ആര്‍.ടി.ഒയിലെ ക്ലര്‍ക്കിനെ സസ്പെന്‍ഡ് ചെയ്തു. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം അടയ്ക്കാത്ത വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിനായാണു ക്രെഡന്‍ഷ്യലുകള്‍ സൃഷ്ടിച്ചത്

October 11, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കോട്ടയം: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം അടയ്ക്കാത്ത വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിന് അധികാരപരിധി മറികടന്നു വാഹന്‍ പോര്‍ട്ടലില്‍ ഡിപ്പാര്‍ട്ട്മെന്റ് യൂസര്‍ ക്രെഡന്‍ഷ്യലുകള്‍ സൃഷ്ടിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്നു ചങ്ങനാശേരി സബ് ആര്‍.ടി.ഒയിലെ ക്ലര്‍ക്കിനെ സസ്പെന്‍ഡ് ചെയ്തു.

ജി. ജെയിംസ് ഫെര്‍ണാണ്ടസിനെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തത്.

 മോട്ടോര്‍വാഹന വകുപ്പിലെ ക്ഷേമനിധി തട്ടിപ്പില്‍ ഉദ്യോഗസ്ഥരുടെ പങ്കും സാമ്പത്തിക ഇടപാടികളും അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഗതാഗത കമ്മീഷണര്‍ നാഗരാജു ചകിലം വിജിലന്‍സിനു കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണു നടപടി.

 2025 ഏപ്രില്‍ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 284 ക്രെഡന്‍ഷ്യലുകള്‍ സൃഷ്ടിച്ചതായാണു കണ്ടെത്തല്‍.

ഇതില്‍ 199 എണ്ണം ചങ്ങനാശേരി സബ് ആര്‍.ടി.ഒ പരിധിയിലെ വാഹനങ്ങള്‍ക്കും ഒരെണ്ണം കൊല്ലം ആര്‍.ടി.ഒ പരിധിയിലെ വാഹനത്തിനും 84 എണ്ണം മറ്റ് വിദൂര അധികാരപരിധികളിലെ വാഹനങ്ങള്‍ക്കുമാണ്.

ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ക്കും വിഹിതം അടച്ച വാഹനങ്ങള്‍ക്കും ഉടമകള്‍ക്കു നേരിട്ടു നികുതി അടയ്ക്കാന്‍ കഴിയുമായിരുന്ന സാഹചര്യങ്ങളിലും ക്രെഡന്‍ഷ്യലുകള്‍ സൃഷ്ടിച്ചതായി ഉത്തരവില്‍ പറയുന്നു.

നിയമവ്യവസ്ഥകള്‍ മറികടന്നതായുള്ള കണ്ടെത്തലില്‍ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച വിശദീകരണം തൃപ്തികരമല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു

Get more updates from Pudukad News on Google