"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

October 11, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡല്‍ഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

അവധി ദിനമായ ഞായറാഴ്ച പ്രത്യേക സിറ്റിങ്ങ് നടത്താനാണ് കോടതിയുടെ തീരുമാനം.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.

പ്രതിഷേധം തടയാനായി ഡല്‍ഹിയിലെ നിയന്ത്രണങ്ങളില്‍ കോടതിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെടുന്നതാണ് ഒരു ഹര്‍ജി.

 പ്രതിപക്ഷ നേതാക്കള്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ തടങ്കലില്‍ വെച്ചതിനെ ചോദ്യം ചെയ്തു കൊണ്ടുള്ളതാണ് രണ്ടാമത്തെ ഹര്‍ജി.

 കസ്റ്റഡിയിലെടുത്തവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതില്‍ മേനക ഗുരുസ്വാമി എംപി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

കോടതിയുടെ നിര്‍ദേശങ്ങള്‍ മറികടന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി ഹര്‍ജി നല്‍കിയിരിക്കുന്നത്.

പ്രതിഷേധങ്ങളുടെ പേരില്‍ പൊതുഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കരുതെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം നിലനില്‍ക്കെത്തന്നെ, അധികൃതര്‍ ഡല്‍ഹി മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുകയും ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

Get more updates from Pudukad News on Google