"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

35 ലക്ഷം രൂപയുടെ തട്ടിപ്പ് കേസ്; കിളിരൂർ–കവിയൂർ കേസിലെ പ്രതി ലത നായർ പിടിയിൽ | Latha Nair arrested

October 11, 2026
Share this post to
🌐 Select your Language:

Current: മലയാളം

Latha Nair arrested

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൊച്ചി: 35 ലക്ഷം രൂപയുടെ തട്ടിപ്പുകേസിൽ കിളിരൂർ, കവിയൂർ പീഡനക്കേസുകളിലെ പ്രതി ലത നായർ തൃക്കാക്കര പൊലീസിന്റെ പിടിയിലായി (Latha Nair arrested). തിരുവനന്തപുരം സ്വദേശിയിൽനിന്ന് പണം തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ലതയുടെ മൂന്ന് കൂട്ടാളികളെയും പൊലീസ് പിടികൂടി.

കാക്കനാട് സെസിലെ ഒരു കമ്പനിയിൽ പണം നിക്ഷേപിച്ചാൽ നാലിരട്ടിയായി തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് രണ്ട് വർഷം മുൻപ് യുവാവിൽനിന്ന് പണം വാങ്ങിയതെന്നാണ് പരാതി. കമ്പനി നഷ്ടത്തിലാണെന്നും നിക്ഷേപം നടത്തിയാൽ കമ്പനിയുടെ ബോർഡിൽ അംഗമാക്കാമെന്നും ലത വാഗ്ദാനം ചെയ്തതായി പൊലീസ് പറയുന്നു.

കിളിരൂർ, കവിയൂർ കേസുകളിലെ പ്രതിയായ ലത നായരാണ് തന്നെ കബളിപ്പിച്ചതെന്ന് യുവാവിന് അറിയില്ലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. കമ്പനിയുടെ ഡയറക്ടറാണെന്ന് പരിചയപ്പെടുത്തിയ ലത, ഇന്ദ്രാ മേനോൻ എന്ന പേരിലാണ് യുവാവുമായി ബന്ധം സ്ഥാപിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

ലതയ്ക്കൊപ്പം അനിൽകുമാർ, സുനിൽകുമാർ, സിന്ധു എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ ഒരാളെക്കൂടി പിടികൂടാനുണ്ടെന്നാണ് വിവരം.

സമാനമായ രീതിയിൽ ലത നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Story Summary: Latha Nair, an accused in the Kiliroor and Kaviyoor sexual abuse cases, was arrested by Thrikkakara police in connection with an alleged ₹35 lakh fraud. A complainant from Thiruvananthapuram alleged that he was promised four times his investment in a company in Kakkanad SEZ. Three alleged associates were also arrested, and police are investigating whether others were similarly defrauded.

Get more updates from Pudukad News on Google