"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

ഐഎസ്എല്ലിൽ വിജയത്തുടക്കം; ഇന്റർ കാശിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters ISL 13th season

October 11, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kerala Blasters ISL 13th season

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

പുണെ: ഐഎസ്എൽ 13-ാം സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം (Kerala Blasters ISL 13th season). ഇന്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് കൊമ്പന്മാർ സീസണിൽ വിജയത്തുടക്കമിട്ടത്. ജയത്തോടെ മൂന്ന് പോയിന്റും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി.

ഇന്റർ കാശിയുടെ ഹോം ഗ്രൗണ്ടായ പുണെയിലെ ബാലെവാഡി സ്റ്റേഡിയത്തിലായിരുന്നു മത്സരം. 18-ാം മിനിറ്റിൽ ക്യാപ്റ്റൻ വിപിൻ മോഹനനിലൂടെ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടി. വലതുമൂലയിൽനിന്ന് കോറോ സിങ് നൽകിയ പാസ് വിപിൻ വലയിലെത്തിക്കുകയായിരുന്നു.

ആദ്യ പകുതിയിൽ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സ് മത്സരത്തിലുടനീളം പ്രതിരോധത്തിലും മികവ് പുലർത്തി. ഗോൾ നേടാൻ ഇന്റർ കാശി നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം മറികടന്ന് വല ചലിപ്പിക്കാനായില്ല.

ഇഞ്ചുറി ടൈമിൽ ആന്ദ്രേ ഗ്രീൻ നേടിയ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് രണ്ടാക്കി ഉയർത്തി. ഇതോടെ എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയം ഉറപ്പാക്കാനും ടീമിനായി.

സീസണിലെ ആദ്യ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ ഇനി സ്വന്തം തട്ടകത്തിലേക്കാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്. ഒക്ടോബർ 25-ന് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മുംബൈ സിറ്റിക്കെതിരെയാണ് ടീമിന്റെ ആദ്യ ഹോം മത്സരം.

Story Summary: Kerala Blasters began their ISL 13th-season campaign with a 2–0 victory over Inter Kashi in Pune. Captain Vibin Mohanan opened the scoring in the 18th minute, while Andre Green added a second goal in stoppage time. The Blasters will face Mumbai City in their first home match on October 25.

Get more updates from Pudukad News on Google