ഹരിപ്പാട്ട് തോട്ടിൽ വീണ് യുവാവ് മരിച്ചു | Haripad man found dead in canal

Current: മലയാളം

ഹരിപ്പാട്: ചിങ്ങോലിയിൽ യുവാവിനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി (Haripad man found dead in canal). ചിങ്ങോലി മഹേഷ് ഭവനത്തിൽ മോഹനന്റെയും രമയുടെയും മകൻ മഹേഷ് (40) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.
വീടിന് സമീപമുള്ള വീച്ചുതടത്തിൽ പാലത്തിനടുത്തുള്ള തോട്ടിൽ വീണുകിടക്കുന്ന നിലയിലാണ് മഹേഷിനെ കണ്ടെത്തിയത്. സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ ചേർന്ന് മഹേഷിനെ കരയ്ക്കെടുത്ത് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മഹേഷിന്റെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Story Summary : A 40-year-old man, Mahesh, was found in a canal near a bridge in Chingoli, Haripad, on Sunday afternoon. Local residents rushed him to Haripad Taluk Hospital, but he could not be saved. Thrikunnapuzha police have initiated further procedures.






