"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

‘രാജിവെച്ച് പുറത്തുപോകൂ, അതാണ് രാജ്യത്തോട് ചെയ്യുന്ന നല്ല കാര്യം’; ഗ്യാനേഷ് കുമാറിനോട് രാഹുൽ ഗാന്ധി

October 12, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഡൽഹി: ആരോപണവിധേയനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുന്നത് രാജ്യത്തോട് ചെയ്യുന്ന ഏറ്റവും നല്ല കാര്യമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസിന്‍റെ ചലോ ദില്ലി മാര്‍ച്ചിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആളുകൾ ഡൽഹിയിലേക്ക് എത്തുന്നത് തടയുകയാണ്. ട്രെയിനുകളും ബസുകളും തടഞ്ഞുനിർത്തുന്നു. ഡൽഹിയെ ഒരു കോട്ടയാക്കി മാറ്റിയിരിക്കുകയാണ്. ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയെ എന്തിനാണ് ജയിലിലടച്ചിരിക്കുന്നത്?. “നിങ്ങളെക്കൊണ്ട് ഇത് ചെയ്യിച്ചവരുടെ പിന്നാലെയാണ് ഞങ്ങൾ. ചിലപ്പോൾ ഞങ്ങൾ നിങ്ങളോട് ക്ഷമിച്ചേക്കാം. തെറ്റ് ചെയ്തത് നിങ്ങളായിരിക്കാം, എന്നാൽ ആ തെറ്റിന് പിന്നിലെ ബുദ്ധികേന്ദ്രം നിങ്ങളല്ല,” രാഹുൽ വ്യക്തമാക്കി. വാർത്താസമ്മേളനത്തിനിടെ, പ്രതിഷേധക്കാരായ യുവാക്കൾക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിന്‍റെ വീഡിയോകളും രാഹുൽ പ്രദർശിപ്പിച്ചു.

“ഗ്യാനേഷ് കുമാർ എന്തുകൊണ്ടാണ് രാജി വെക്കാത്തത്? പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്തിരിക്കുന്നു. മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഉന്നയിച്ച അതേ ചോദ്യം തന്നെ ഞങ്ങളും ചോദിക്കുന്നതുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്.

ഗ്യാനേഷിന് രാത്രി ഉറങ്ങാൻ കഴിയുന്നില്ലെന്ന് ഞങ്ങൾക്കറിയാം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരിക്കുന്നിടത്തോളം കാലം നിങ്ങൾക്ക് ഇതിൽ നിന്ന് രക്ഷപ്പെടാൻ ആകില്ല. ലക്ഷക്കണക്കിന് വരുന്ന ജനങ്ങൾ നിങ്ങളോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നത്, അവർ അത് നിർത്തുകയുമില്ല.” രാഹുൽ കൂട്ടിച്ചേര്‍ത്തു.

സർക്കാറിലെ ഇരുന്നൂറോളം ഉദ്യോഗസ്ഥർ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. “ഭരണഘടന സംരക്ഷിക്കപ്പെടുകയും തെരഞ്ഞെടുപ്പ് സംവിധാനം ശരിയാക്കപ്പെടുകയും ചെയ്യുന്നത് വരെ രാജ്യത്തെ യുവാക്കൾ പോരാട്ടം അവസാനിപ്പിക്കില്ല. ഞങ്ങൾ പിന്നോട്ട് പോകില്ല. ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്.”

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളെക്കുറിച്ച് സംസാരിക്കവെ, ‘എല്ലാ പ്രതിഷേധങ്ങളും ഒരൊറ്റ സമരത്തിന്റെ ഭാഗമാണ്’ എന്ന് രാഹുൽ . “നിങ്ങൾ ഏത് പാര്‍ട്ടിയിൽ നിന്നോ മുന്നണിയിൽ നിന്നോ വരുന്നു എന്നത് ഞങ്ങൾക്ക് വിഷയമല്ല, ഇത് ഒരൊറ്റ പോരാട്ടമാണ്”. ഭരണഘടനയെ സംരക്ഷിക്കാൻ’ ഐക്യദാർഢ്യത്തോടെ നിലകൊള്ളാൻ രാഹുൽ ഗാന്ധി അഭ്യർഥിച്ചു.

സുപ്രിംകോടതിയിലേക്കുള്ള മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ രാഹുൽ ഗാന്ധി സാധാരണക്കാരോട് അഭ്യർഥിച്ചു. അദ്ദേഹം പറഞ്ഞു: “ചില കാരണങ്ങളാൽ നിങ്ങൾക്ക് നേരിട്ട് വരാൻ കഴിയുന്നില്ലെങ്കിൽ, ഞങ്ങൾ സുപ്രിംകോടതിയിലെത്തുമ്പോൾ നിങ്ങളുടെ ഐക്യദാർഢ്യം കാണിക്കുക. നിങ്ങൾ ഭരണഘടനയ്‌ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് വ്യക്തമാക്കുക. രാജ്യത്ത് നടക്കുന്നത് തെറ്റാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും നിങ്ങൾ തുറന്നു പറയണം… അടച്ചിട്ട മുറിയിലാണെങ്കിൽ പോലും ഭരണഘടനയെ സംരക്ഷിക്കുമെന്ന് നിങ്ങൾ ഉറക്കെ പറയുക.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get more updates from Pudukad News on Google