"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

ന്യൂയോർക്ക് ലോങ്ങ് ഐലൻഡിലെ നോർത്ത് ഹെംപ്സ്റ്റെഡ് ബീച്ച് പാർക്കിൽ പുന്നമട കായലിന്റെ ആരവം തീർത്തുകൊണ്ട് “മലയാളീ വള്ളംകളി

October 12, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂയോർക്ക് : ഒക്ടോബർ 25ന്  അരങ്ങേറുന്ന മലയാളീ ബോട്ട് റേസിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. സെപ്റ്റംബർ 20ന് ചേർന്ന രണ്ടാം കമ്മിറ്റി യോഗത്തിൽ ബോട്ട് റേസ് കൂടുതൽ മികവോടെയും വിപുലമായും സംഘടിപ്പിക്കാനും, മത്സരത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ കൂടി ഉൾപ്പെടുത്തി ആഘോഷത്തിന് നിറം പകരാനും തീരുമാനിച്ചിരുന്നു.

ഇതിന്റെ ഭാഗമായി മൂന്നാമത് ഹൈ പവർ കമ്മിറ്റി യോഗം കഴിഞ്ഞദിവസം സന്തൂർ റെസ്റ്റോറന്റ് ഹാളിൽ വീണ്ടും സമ്മേളിച്ചു. “മലയാളീ ബോട്ട് റേസ്” ഏറ്റവും മനോഹരമായി നടത്തുന്നതിനായി വിശദമായ ചർച്ചകൾ നടത്തുകയും വിവിധ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.

ബോട്ട് റേസിന്റെ ഭംഗിയായ നടത്തിപ്പിനായി വിവിധ ഭാരവാഹികളെ നോമിനേറ്റ് ചെയ്തതനുസരിച്ച് വിപുലമായ സംഘാടക സമിതിയും രൂപീകരിച്ചു.
 ബോട്ട് റേസിന്റെ  Grand Sponsor & Chief Patron ആയി Joy Mekkatte നേയും  Patrons കോഡിനേറ്റേഴ്സ്, കൺവീനേഴ്സ്, മെഡിക്കൽ ടീം എന്നിവ ഉൾപ്പെടെ 44 പേരടങ്ങുന്ന വിശാല കമ്മിറ്റിയെയും ബോട്ട് റേസിന്റെയും അതിനോടനുബന്ധിച്ചുള്ള മറ്റ് കലാപരിപാടികളുടെയും മികവുറ്റ നടത്തിപ്പിനായി രൂപീകരിച്ചു.

കൂടാതെ, ബോട്ട് റേസിൽ ഒന്നാമതായി  എത്തുന്ന ടീമിന് Rajan Maret Memorial Ever Rolling Trophy സമ്മാനിക്കും. ബോട്ട് റേസിന്റെ  രക്ഷാധികാരികളിൽ ഒരാളായ Leela Maret ആണ് ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത്. മത്സരത്തിലെ മറ്റ് വിജയികൾക്ക് ട്രോഫികളും ആകർഷകമായ ക്യാഷ് പ്രൈസുകളും വിതരണം ചെയ്യും.

ബോട്ട് റേസിനെത്തുന്ന ആസ്വാദകർക്കും കാണികൾക്കുമായി സംഗീതവിരുന്ന്, ഡാൻസ്, 40 ഓളം ചെണ്ടമേളക്കാരുടെ മേളം, ഒപ്പം മറ്റ് കലാകാരന്മാരടങ്ങിയ വാദ്യമേളക്കാരുടെ വാദ്യഘോഷങ്ങളും ഉണ്ടായിരിക്കും. മലയാളി മങ്കമാരടങ്ങിയ INANY ടീമിന്റെ തിരുവാതിരകളിയും കൂടി ചേരുന്നതോടെ ശ്രുതിമധുരവും നയനമനോഹരവുമായ കലാവിരുന്നും, അതോടൊപ്പം ഫുഡ് സ്റ്റാളുകളും ബോട്ട് റേസ് മേളയുടെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. 

മലയാളീ ബോട്ട് റേസ് ഒരു ദിവസത്തെ ആഘോഷങ്ങളുടെ വലിയ മാമാങ്കമായിരിക്കും. അവിടേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. സംഘാടകത്വത്തിന്റെ ഭാഗമായി INANY പ്രസിഡന്റ് Dr. Shyla Roshan ന്റെ നേതൃത്വത്തിൽ മെഡിക്കൽ ടീമും സജ്ജമായിരിക്കും.
“മലയാളീ ബോട്ട് റേസ്” മാമാങ്കത്തിന്റെ മുഖ്യാതിഥിയായി Town Clerk of North  Hempstead, Ragini Srivastava പങ്കെടുക്കും.

നിലവിൽ ആറ് ടീമുകൾ മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് ടീമുകൾ കൂടി മത്സരത്തിനെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മത്സരം വീറുറ്റതും വിജയകരവുമാക്കാൻ സ്പോൺസർമാരുടെ നിസീമമായ സഹകരണവും പിന്തുണയും കമ്മിറ്റി അഭ്യർഥിച്ചു.

ന്യൂയോർക്കിലെ വള്ളംകളി പ്രേമികൾക്കിടയിലും അഭ്യുദയകാംക്ഷികളിലും ആസ്വാദകരിലും നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
കേരളത്തനിമയാർന്ന, കുട്ടനാടൻ ശൈലി നിറഞ്ഞ, ഓളങ്ങൾക്കൊപ്പം ഇഞ്ചോടിഞ്ച് വാശിയും വീറും ഏറ്റുമുട്ടുന്ന പുന്നമട കായലിന്റെ പ്രകമ്പനം അതേപോലെ പകർത്തുന്ന ആദ്യ പ്രവാസി “മലയാളീ ബോട്ട് റേസ്,” ഒക്ടോബർ 25ന് ലോങ്ങ് ഐലൻഡിലെ നോർത്ത് ഹെംപ്സ്റ്റെഡ് ബീച്ച് പാർക്കിൽ അരങ്ങേറുന്നത് ഒരു ചരിത്ര സംഭവമാകുമെന്ന് ഫിലിപ്പ് മഠത്തിൽ അറിയിച്ചു.

Get more updates from Pudukad News on Google