"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

ഡൽഹിയിലെ ചരിത്രപ്രസിദ്ധ സമരകേന്ദ്രം ‘ജന്തർ മന്തറിന്’ ഇനി പൂട്ടുവീഴും: പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് കേന്ദ്ര സർക്കാർ ഒഴിവാക്കി; രാംലീല ഗ്രൗണ്ട് ഉൾപ്പെടെ മൂന്ന് പുതിയ കേന്ദ്രങ്ങൾ പ്രഖ്യാപിച്ച് പൊലീസ്

October 12, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഡല്‍ഹി: ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ പ്രതിഷേധ കേന്ദ്രമായ ജന്തര്‍ മന്തറിന് സമരാനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ് ഉത്തരവിറക്കി. 


പൗരന്മാര്‍ക്ക് പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളും സംഘടിപ്പിക്കുന്നതിനായി പുതിയ മൂന്ന് കേന്ദ്രങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചതായി തിങ്കളാഴ്ച പുറപ്പെടുവിച്ച പൊലീസ് സര്‍ക്കുലറില്‍ വ്യക്തമാക്കി. 


ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനായി ജന്തര്‍ മന്തറിന് പകരമായി മറ്റ് അനുയോജ്യമായ സ്ഥലങ്ങള്‍ പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ജന്തര്‍ മന്തറിനെ പ്രതിഷേധ സ്ഥലങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.

രാംലീല ഗ്രൗണ്ട്, ബുരാരി ഗ്രൗണ്ട്, സി.ബി.ഡി ഗ്രൗണ്ട് എന്നിവയാണ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിനായി പുതുതായി അനുവദിച്ച മൂന്ന് കേന്ദ്രങ്ങള്‍. ഈ സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ നടത്തുന്നതിനുള്ള പരിഷ്‌കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ തന്നെ പ്രത്യേകമായി പുറപ്പെടുവിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 


പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ അഭിജീത് ദിപ്‌കെയുടെ നേതൃത്വത്തിലുള്ള കൊക്രോച്ച് ജനതാ പാര്‍ട്ടി നടത്തിയ യുവജന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചതടക്കം, ഈ വര്‍ഷം ജൂണ്‍ മുതല്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് ജന്തര്‍ മന്തര്‍ സാക്ഷ്യം വഹിച്ചത്. 


കൂടാതെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജ്ഞാനേഷ് കുമാറിനെതിരെ ഉയര്‍ന്ന വോട്ട് ചോരണ ആരോപണങ്ങളിലും പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാന സമരവേദിയായി മാറിയതിന് പിന്നാലെയാണ് ജന്തര്‍ മന്തറിന് വിലക്കേര്‍പ്പെടുത്തിയത്.

 

Get more updates from Pudukad News on Google