"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

തദ്ദേശ തൊഴിലാളികളുടെ തൊഴില്‍ ഉറപ്പിനു വേണ്ടി ഏര്‍പ്പെടുത്തിയ ആനുകൂല്യങ്ങള്‍, കോര്‍പ്പറേറ്റ് സ്ഥാപനമായ ഊരാളുങ്കല്‍ സംഘത്തിന് നല്‍കുന്നത് അവസാനിപ്പിക്കണം. മുഖ്യമന്ത്രിയെ സമീപിക്കാന്‍ ഗവര്‍മെന്റ് കരാറുകാർ. ഊരാളുങ്കലിനു നല്‍കുന്ന ആനുകൂല്യങ്ങള്‍ സാധാരണ കരാറുകാരുടെ തൊഴില്‍ അവകാശങ്ങള്‍ നിഷേധിക്കുന്നതിനു തുല്യം.

October 12, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കോട്ടയം: തദ്ദേശ തൊഴിലാളികളുടെ തൊഴില്‍ ഉറപ്പിനു വേണ്ടി ഏര്‍പ്പെടുത്തിയ ആനുകൂല്യങ്ങള്‍, കോര്‍പ്പറേറ്റ് സ്ഥാപനമായ ഊരാളുങ്കല്‍ സംഘത്തിന് നല്‍കുന്നത് അവസാനിപ്പിക്കണം. മുഖ്യമന്ത്രിയെ സമീപിക്കാന്‍ കേരളാ ഗവ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍. 


ഊരാളുങ്കലിനു നല്‍കുന്ന ആനുകൂല്യങ്ങള്‍ സാധാരണ കരാറുകാരുടെ തൊഴില്‍ അവകാശങ്ങള്‍ നിഷേധിക്കുന്നതാണെന്നു കോണ്‍ട്രാക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ബാഹ്യ കണ്‍സള്‍ട്ടന്‍സികളെ ഒഴിവാക്കി വകുപ്പുതല കണ്‍സള്‍ട്ടന്‍സികള്‍ രൂപീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 


പശ്ചിമേഷ്യന്‍ യുദ്ധം മൂലം ടാറിന്റെ വില ഇരട്ടിയിലധികമായി.  അമിതവില നല്‍കി ടാര്‍ വാങ്ങേണ്ടി വന്ന എല്ലാവര്‍ക്കും വകുപ്പ് ഭേദമന്യേ പുര്‍ണ്ണനഷ്ട പരിഹാരം നല്‍കണം.


ടാറിംഗ് പണികള്‍ പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്. നഷ്ട പരിഹാരം ഉറപ്പാക്കി ടാറിംഗ് പ്രവര്‍ത്തകള്‍ പുനരാരംഭിക്കാന്‍ സർക്കാർ സാഹചര്യം സൃഷ്ടിക്കണം.


ബില്‍ തുകയുടെ 18 ശതമാനം, ബില്‍ തുക ലഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് കരാറുകാര്‍ സര്‍ക്കാരിനു വേണ്ടി അഡ്വാന്‍സ് നല്‍കേണ്ട സ്ഥിതി ഒഴിവാക്കണം.


അന്യായ വ്യവസ്ഥകള്‍ അടിച്ചേല്പിച്ച് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം കരിങ്കല്‍ ക്വാറികളും അടപ്പിച്ച നടപടി പിന്‍വലിക്കണം. ക്വാറി ഉല്പന്നങ്ങളുടെ ന്യായവിലയും ഗുണമേന്മയും ഉറപ്പാക്കണം.  


ബില്‍ തുകയുടെ പ്രതിമാസ ഗഡുക്കള്‍ മുറതെറ്റാതെ നല്‍കണം. ട്രെഡ്‌സ്  നടപ്പാക്കണം. കുടിശ്ശിക കരാറുകാരുടെ പ്രവര്‍ത്തന മൂല ധനം ഇല്ലാതാക്കുന്നു. 

അസാധാരണ വില വര്‍ദ്ധനയുണ്ടാകുമ്പോള്‍ നഷ്ടപരിഹാരം നല്‍കാനുള്ള വിലവ്യതിയാന വ്യവസ്ഥ എല്ലാ കരാറിൻ്റെയും ഭാഗമാക്കണം. ഇപ്പോള്‍ വന്‍കിട പ്രവര്‍ത്തികള്‍ക്ക് മാത്രമാണ് ഈ വ്യവസ്ഥയുള്ളതെന്നും കേരളാ ഗവ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു.

Get more updates from Pudukad News on Google