"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
തൃശ്ശൂരിലെ സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം: കേസെടുത്ത് പോലീസ്, പന്തൽ നിർമ്മാണത്തിൽ വീഴ്ചയെന്ന് FIR | Kerala State School Athletics Meet   •  പാലക്കാട് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് സസ്പെൻഷൻ: SFI പ്രവർത്തകരെ ആക്രമിച്ചതായി പരാതി | Palakkad Police Officer   •  സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു: സാധാരണക്കാർക്ക് തിരിച്ചടി | Essential Commodity   •  നാഗ യുവാവിൻ്റെ ശിരസ്സ് തിരികെ എത്തിക്കാതെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ല: കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും 48 മണിക്കൂർ സമയം നൽകി നാഗാ സംഘടനകൾ | Naga Organizations   •  വയോജന സംരക്ഷണം ശക്തമാക്കാൻ സംസ്ഥാന സർക്കാർ: പുതിയ ബിൽ ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും | Kerala Assembly   •  

എസ്എഫ്ഐക്കാരെ തല്ലാൻ പൊലീസിന് മദ്യം നൽകി അയക്കുന്നു; പൊലീസുകാരുടെ രക്തമാണ് ആദ്യം പരിശോധിക്കേണ്ടതെന്ന് എം. ശിവപ്രസാദ്. ആഭ്യന്തരമന്ത്രി മറുപടി പറയണമെന്നും ആവശ്യം

October 12, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

പാലക്കാട്‌: എസ്എഫ്ഐക്കാരെ തല്ലുന്നതിന്‌ ഊക്ക് കൂടാൻ മദ്യം കൊടുത്തു പൊലീസുകാരെ ആഭ്യന്തര വകുപ്പ് പറഞ്ഞയക്കുകയാണെന്നും കേരളത്തിലെ പൊലീസുകാരെയാണ്‌ ആദ്യം മോണിറ്റർ ചെയ്യേണ്ടതെന്നും എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്‌.

പൊലീസുകാരുടെ രക്തമാണ് ആദ്യം പരിശോധിക്കേണ്ടത്. കഴിഞ്ഞ ദിവസം എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ എതിരെ നടന്ന സംഘർഷത്തിൽ മദ്യലഹരിയിലുള്ള പൊലീസുകാരൻ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെയും പിടിച്ചുതള്ളി. 


സമരവേദിയിലേക്ക് എത്താൻ അനുവദിക്കില്ല എന്ന സമീപനമാണ് പൊലീസിന്. ഡൽഹി മാതൃകയിൽ നീങ്ങാൻ കേരള പൊലീസിന് ആരാണ് അനുവാദം കൊടുത്തത്. വിദ്യാർഥികളെ ഇടിവളകൊണ്ട്‌ ഇടിക്കാൻ യുഡിഎഫ് ഗവൺമെന്റ് നിർദ്ദേശം കൊടുത്തിട്ടുണ്ടോ. 


തെളിവുകൾ പുറത്തുവന്നിട്ടും എസ്‌പിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി എടുക്കുന്നില്ല. വിഷയത്തിൽ ആഭ്യന്തര മന്ത്രി മറുപടി പറയണമെന്നും ശിവപ്രസാദ്‌ പാലക്കാട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

Get more updates from Pudukad News on Google