‘ആക്രമിച്ചാലും ഭയപ്പെടുത്താനാവില്ല, പ്രതിഷേധം തുടരും’; ഡൽഹി പൊലീസിനെതിരെ ഐഷി ഘോഷ് | Aishe Ghosh

Current: മലയാളം

ന്യൂഡൽഹി: ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടത്തിൽ വിദ്യാർഥികളും യുവജനങ്ങളും തെരുവിലുണ്ടെന്നും എത്ര ആക്രമിച്ചാലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് (Aishe Ghosh). ഡൽഹി പൊലീസ് പ്രതിഷേധക്കാരോട് ക്രൂരമായാണ് പെരുമാറുന്നതെന്നും അവർ ആരോപിച്ചു.
ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പൊലീസ് നടപടികൾക്കെതിരെ ഐഷി ഘോഷ് രംഗത്തെത്തിയത്. പൊലീസ് വാനുകളിൽ ജയിൽ മാതൃകയിലുള്ള കമ്പാർട്ട്മെന്റുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അതിനുള്ളിൽവെച്ച് വിദ്യാർഥികളെ മർദിക്കുന്നതായും അവർ ആരോപിച്ചു. പ്രതിഷേധം അടിച്ചമർത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ഐഷി ഘോഷ് പറഞ്ഞു.
വനിതാ പ്രതിഷേധക്കാർക്കു നേരെയും ക്രൂരമായ ആക്രമണമുണ്ടായതായി അവർ ആരോപിച്ചു. നിരവധി പേർക്ക് മർദനമേറ്റെന്നും പലരുടെയും ശരീരത്തിൽ മുറിവുകളുണ്ടെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ആക്രമണങ്ങളിലൂടെയും ഭീഷണികളിലൂടെയും പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനാകില്ലെന്നും ജനാധിപത്യ സംരക്ഷണത്തിനായുള്ള സമരം ശക്തമായി തുടരുമെന്നും ഐഷി ഘോഷ് പറഞ്ഞു.
Story Summary : SFI All India Joint Secretary Aishe Ghosh has accused Delhi Police of using excessive force against students and protesters during demonstrations in the capital. She said the protesters would continue their movement for the protection of democracy despite the alleged attacks and intimidation.






