"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് 587 റൺസ്; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി | Ranji Trophy

October 12, 2026
Share this post to
🌐 Select your Language:

Current: മലയാളം

Ranji Trophy

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ജംഷഡ്പൂർ: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ഒന്നാം ഇന്നിങ്‌സിൽ കൂറ്റൻ സ്കോർ ഉയർത്തി ജാർഖണ്ഡ് (Ranji Trophy). ക്യാപ്റ്റൻ വിരാട് സിങ്, ആദിത്യ സിങ്, ശിഖർ മോഹൻ എന്നിവരുടെ സെഞ്ച്വറികളുടെ കരുത്തിൽ ജാർഖണ്ഡിന്റെ ഒന്നാം ഇന്നിങ്‌സ് 587 റൺസിൽ അവസാനിച്ചു. കേരളത്തിനായി വൈശാഖ് ചന്ദ്രൻ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.

അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ജാർഖണ്ഡ് കരുതലോടെയാണ് മുന്നേറിയത്. ക്യാപ്റ്റൻ വിരാട് സിങ്ങും ആദിത്യ സിങ്ങും ചേർന്ന് ആദ്യ സെഷനിൽ 80 റൺസ് കൂട്ടിച്ചേർത്തു. കേരള ക്യാപ്റ്റൻ വിഷ്ണു വിനോദ് ബൗളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും നിർണായക കൂട്ടുകെട്ട് പൊളിക്കാനായില്ല.

ചായയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ആദിത്യ സിങ് സെഞ്ച്വറി പൂർത്തിയാക്കി. മൂന്നാം സെഷന്റെ തുടക്കത്തിൽ വിരാട് സിങ്ങും മൂന്നക്കത്തിലെത്തി.

ജാർഖണ്ഡ് സ്കോർ 506ൽ നിൽക്കെ വിരാട് സിങ്ങിനെ സച്ചിൻ ബേബിയുടെ കൈകളിലെത്തിച്ച് വൈശാഖ് ചന്ദ്രനാണ് കൂട്ടുകെട്ട് പൊളിച്ചത്. 263 പന്തുകൾ നേരിട്ട വിരാട് ഒൻപത് ബൗണ്ടറികളടക്കം 108 റൺസ് നേടി. ഈ ക്യാച്ചോടെ സച്ചിൻ ബേബി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 100 ക്യാച്ചുകൾ പൂർത്തിയാക്കുന്ന അപൂർവ നേട്ടവും സ്വന്തമാക്കി.

തൊട്ടുപിന്നാലെ ആദിത്യ സർവാടെയുടെ പന്തിൽ ക്ലീൻ ബൗൾഡായി ആദിത്യ സിങ്ങും മടങ്ങി. 279 പന്തിൽ 17 ബൗണ്ടറികളടക്കം 147 റൺസാണ് താരം നേടിയത്. തുടർന്ന് സാഹിൽ രാജ് (19), മനീഷി (20), സുശാന്ത് മിത്ര (18) എന്നിവരും പുറത്തായതോടെ ജാർഖണ്ഡിന്റെ ഒന്നാം ഇന്നിങ്‌സ് 587 റൺസിൽ അവസാനിച്ചു.

കേരളത്തിനായി വൈശാഖ് ചന്ദ്രൻ അഞ്ച് വിക്കറ്റും ജലജ് സക്സേന മൂന്ന് വിക്കറ്റും ആദിത്യ സർവാടെ രണ്ട് വിക്കറ്റും വീഴ്ത്തി.

Story Summary: Jharkhand posted 587 runs in their first innings against Kerala in the Ranji Trophy, powered by centuries from captain Virat Singh, Aditya Singh and Shikhar Mohan. Kerala’s Vaishak Chandran took five wickets, while Sachin Baby reached the milestone of 100 catches in first-class cricket.

Get more updates from Pudukad News on Google