"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

പ്രണയബന്ധത്തിൽ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിൽ വച്ച് മർദിച്ചെന്നും ഫോൺ തകർത്തെന്നും പരാതി | Varkala police case

October 12, 2026
Share this post to
🌐 Select your Language:

Current: മലയാളം

Gang Raping Pregnant Tribal Girl

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയെ ട്രെയിനിൽ വെച്ച് മർദിക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി തകർക്കുകയും ചെയ്തെന്ന പരാതിയിൽ യുവാവിനെതിരെ വർക്കല പൊലീസ് കേസെടുത്തു (Varkala police case). വർക്കല ശിവഗിരി സ്വദേശി ബോബിക്കെതിരെയാണ് നടപടി.

ഒക്ടോബർ ഒമ്പതിന് രാത്രി വർക്കല റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയുടെ കൈയിൽനിന്ന് മൊബൈൽ ഫോൺ പിടിച്ചുവാങ്ങി യുവാവ് കൊണ്ടുപോയെന്നാണ് ആരോപണം. തുടർന്ന് പ്ലാറ്റ്‌ഫോമിൽ വെച്ച് ഫോൺ തിരികെ വാങ്ങാൻ ശ്രമിച്ചപ്പോൾ യുവതിയെ മർദിച്ചതായും പരാതിയിലുണ്ട്.

പിന്നീട് മൊബൈൽ ഫോൺ തിരികെ ലഭിക്കുന്നതിനായി യുവതി യുവാവിന്റെ വീട്ടിലെത്തിയപ്പോഴും മർദനമേറ്റെന്നാണ് ആരോപണം.

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത വർക്കല പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Story Summary : Varkala police have registered a case against a man from Sivagiri following a woman’s complaint that he assaulted her and took her mobile phone after she ended their relationship. The alleged incidents took place near Varkala railway station and later at the man’s residence.

Get more updates from Pudukad News on Google