ആരോഗ്യ കാര്യങ്ങൾ ഇനി ഗൂഗിൾ എഐയോട് ചോദിക്കണ്ട; മെഡിക്കൽ ഓവർവ്യൂ ഫീച്ചർ ഗൂഗിൾ പിൻവലിക്കുന്നു

ആരോഗ്യ കാര്യങ്ങൾ ഇനി ഗൂഗിൾ എഐയോട് ചോദിക്കണ്ട; മെഡിക്കൽ ഓവർവ്യൂ ഫീച്ചർ ഗൂഗിൾ പിൻവലിക്കുന്നു

രോഗ്യവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾക്ക് ഇനി ഗൂഗിളിൽ എഐ ഓവർവ്യൂ ലഭിക്കില്ല. എഐ നൽകുന്ന മെഡിക്കൽ വിവരങ്ങളിൽ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങൾ ഉൾപ്പെടുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് ഗൂഗിളിന്റെ ഈ നിർണ്ണായക നീക്കം.

കരൾ രോഗ പരിശോധനകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഗൂഗിൾ എഐ നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന് നേരത്തെ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. രോഗനിർണ്ണയത്തിലും ചികിത്സയിലും എഐ നൽകുന്ന തെറ്റായ വിവരങ്ങൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയും ശക്തമാണ്. ഈ വിഷയത്തെക്കുറിച്ച് ഗൂഗിൾ വക്താവ് ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും, സെർച്ച് റിസൾട്ടുകൾ മെച്ചപ്പെടുത്താനുള്ള നിരന്തര പരിശ്രമത്തിലാണ് തങ്ങളെന്ന് അറിയിച്ചു.

Also Read: ഡിപി മാത്രമല്ല ഇനി കവർ ചിത്രവും; വാട്‌സ്ആപ്പ് പ്രൊഫൈലുകൾ ഇനി കൂടുതൽ സ്റ്റൈലിഷ് ആകും!

അതേസമയം, ഗൂഗിളിന്റെ ഈ തീരുമാനത്തെ ബ്രിട്ടീഷ് ലിവർ ട്രസ്റ്റ് ഉൾപ്പെടെയുള്ള ആരോഗ്യ സംഘടനകൾ സ്വാഗതം ചെയ്തു. കൃത്യതയില്ലാത്ത വിവരങ്ങൾ രോഗികളെ വഴിതെറ്റിക്കുമെന്നും ഗൂഗിളിന്റെ നീക്കം ആശ്വാസകരമാണെന്നും ബ്രിട്ടീഷ് ലിവർ ട്രസ്റ്റ് ഡയറക്ടർ വനേസ ഹെബ്ഡിച്ച് പറഞ്ഞു.

കഴിഞ്ഞ വർഷം ആരോഗ്യ രംഗത്തെ തിരച്ചിലുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഗൂഗിൾ ചില അപ്ഡേറ്റുകൾ കൊണ്ടുവന്നിരുന്നെങ്കിലും, മെഡിക്കൽ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജനറേറ്റ് ചെയ്യുന്ന വിവരങ്ങളുടെ വിശ്വാസ്യത ഇപ്പോഴും വലിയ വെല്ലുവിളിയായി തുടരുകയാണ്.

The post ആരോഗ്യ കാര്യങ്ങൾ ഇനി ഗൂഗിൾ എഐയോട് ചോദിക്കണ്ട; മെഡിക്കൽ ഓവർവ്യൂ ഫീച്ചർ ഗൂഗിൾ പിൻവലിക്കുന്നു appeared first on Express Kerala.

Spread the love
See also  ലക്ഷ്യസ്ഥാനങ്ങൾ കുറിച്ച് കഴിഞ്ഞു; അമേരിക്കൻ നിക്ഷേപങ്ങൾ ഇറാന്റെ മിസൈൽ മുനയിൽ

New Report

Close