"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

മിനികൂപ്പർ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവം; ഒന്നാം പ്രതി സുഹൈൽ സജീവും നിനവും ബോസ്റ്റൽ സ്കൂളിലേക്ക്, രണ്ടുപേർ കൂടി അറസ്റ്റിൽ | Nedumbassery Mini Cooper accident

October 12, 2026
Share this post to
🌐 Select your Language:

Current: മലയാളം

Nedumbassery Mini Cooper accident

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൊച്ചി: നെടുമ്പാശേരിയിൽ മദ്യലഹരിയിൽ അമിതവേഗത്തിൽ ഓടിച്ച മിനികൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ ഒന്നാം പ്രതി സുഹൈൽ സജീവ് (19), നിനവ് (19) എന്നിവരെ കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി (Nedumbassery Mini Cooper accident). കേസിൽ ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവരെക്കൂടി നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

സാധാരണ ജയിൽ അന്തരീക്ഷത്തിൽനിന്ന് വ്യത്യസ്തമായി, യുവ കുറ്റവാളികളെ സാമൂഹിക ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബോസ്റ്റൽ സ്കൂൾ. അതേസമയം, കേസിലെ പ്രതിക്ക് പൊലീസ് സുരക്ഷ ഒരുക്കുന്നതിനെച്ചൊല്ലി വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സുഹൈലിനെ രക്ഷപ്പെടുത്താൻ മാതാപിതാക്കൾ ശ്രമിക്കുമോയെന്ന ആശങ്ക അപകടത്തിൽ മരിച്ച ദേവികയുടെ കുടുംബവും നേരത്തെ പങ്കുവച്ചിരുന്നു.

മൂന്ന് ബാറുകളിൽ നിന്ന് മദ്യപിച്ചെന്ന് പൊലീസ്
അപകടസമയത്ത് സുഹൈൽ സജീവ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ശനിയാഴ്ച ഉച്ചയോടെ മദ്യപാനം തുടങ്ങിയ ഇയാൾ അപകടത്തിന് മുമ്പ് മൂന്ന് ബാറുകളിൽ കയറി മദ്യം കഴിച്ചതായും പൊലീസ് പറയുന്നു. വാഹനം മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ ഓടിച്ചിരുന്നുവെന്ന് തെളിവെടുപ്പിനിടെ മൊഴി നൽകിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ വേഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിലും ഉയർന്ന വേഗത്തിലായിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

മിനികൂപ്പറിൽ സുഹൈലിനും നിനവിനുമൊപ്പം ജോയലും അമീനും ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇരുവരെയും കസ്റ്റഡിയിലെടുത്ത് പ്രാഥമിക ചോദ്യംചെയ്യൽ നടത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അപകടത്തിൽ മരിച്ചത് മൂന്ന് യുവാക്കൾ
ഞായറാഴ്ച പുലർച്ചെ 1.45ഓടെ നെടുമ്പാശേരി വിഐപി റോഡിൽ അത്താണി വാളേപ്പുറം ഭാഗത്തായിരുന്നു അപകടം. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വയനാട് കൽപ്പറ്റ മടക്കിമല സ്വദേശി ദേവിക (21), പാലക്കാട് കരിമ്പ സ്വദേശി ഗോപിക (22), കർണാടകയിലെ സുള്ള്യ സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്.

അപകടത്തിനു പിന്നാലെ നാട്ടുകാർ കാർ ഓടിച്ചിരുന്ന സുഹൈൽ സജീവിനെയും നിനവിനെയും പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ സുഹൈലിനെതിരെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിന്റെ സാഹചര്യങ്ങളും പ്രതികളുടെ പങ്കും സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

Story Summary:Two 19-year-old accused, Suhail Sajeev and Ninav, have been shifted to the Kakkanad Borstal School in connection with a Mini Cooper crash near Nedumbassery that killed three people. Police have also arrested two more youths, Joel and Ameen, bringing the total number of arrests to four. The investigation includes allegations that the car was driven at high speed while the driver was intoxicated.

Get more updates from Pudukad News on Google