ഹരിപ്പാട് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ യുവാവ് മരിച്ചു

Current: മലയാളം

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കുമാരപുരം താമല്ലാക്കൽ കണ്ടത്തിൽ കിഴക്കതിൽ അഞ്ചിത്ത് (24) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് 3.30ഓടെ ആയിരുന്നു അപകടമുണ്ടായത്. നങ്ങ്യാർകുളങ്ങരയിൽ നിന്ന് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്നു അഞ്ചിത്ത്. സ്റ്റാൻഡിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസുമായി അഞ്ചിത്ത് സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.
തുടർന്ന് അഞ്ചിത്തിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ അഞ്ചിത്ത് ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെ മരിച്ചു.






