രാജ്യമാകെ എസ്‌ഐആറിനെതിരായ പ്രതിഷേധവുമായി പോകുമ്പോള്‍ കേരളത്തില്‍ എഫ്‌ഐആര്‍ ഇടാനുള്ള ധൃതിയാണ്. ഡല്‍ഹി സമരത്തില്‍ മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ സജീവമായി പങ്കെടുക്കുമ്പോള്‍ കേരള മുഖ്യമന്ത്രി രാഹുലിനെ സ്റ്റേഷനില്‍ സന്ദര്‍ശിച്ച് മടങ്ങി. ഇത് ബിജെപി ഡീല്‍ അല്ലാതെ മറ്റെന്താണെന്ന് പി.രാജീവ്

Current: മലയാളം

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ കേസില്‍ പരിഹാസവുമായി സിപിഎം നേതാവ് പി.രാജീവ്. രാജ്യമാകെ എസ്‌ഐആറിനെതിരായ പ്രതിഷേധവുമായി പോകുമ്പോള്‍ കേരളത്തില്‍ എഫ്‌ഐആര്‍ ഇടാനുള്ള ധൃതിയാണെന്ന് രാജീവ് പറഞ്ഞു.
ഡല്‍ഹി സമരത്തില്‍ മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ സജീവമായി പങ്കെടുക്കുമ്പോള്‍ കേരള മുഖ്യമന്ത്രി രാഹുലിനെ സ്റ്റേഷനില്‍ സന്ദര്‍ശിച്ച് മടങ്ങിയെന്നും ഇത് ബിജെപി ഡീല്‍ അല്ലാതെ മറ്റെന്താണെന്നും അദ്ദേഹം ചോദിച്ചു. പിണറായി വിജയനെതിരെയും മകള്‍ ടി.വീണ, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയുമുള്ള എഫ്‌ഐആര്‍ വിശദാംശങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു.
‘പ്രാഥമിക പരിശോധന നടത്തണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണ്. കോടതിയല്ല അക്കാര്യം തീരുമാനിക്കേണ്ടത്.
ഉദ്യോഗസ്ഥന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയാണ് കോടതി ചെയ്തത്. ഇതിലെ രാഷ്ട്രീയം കോണ്‍ഗ്രസ് മനസ്സിലാക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ബിജെപിക്ക് വിധേയമാകാനാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്.’ രാജീവ് വ്യക്തമാക്കി.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം ഡല്‍ഹിയില്‍ നിന്ന് രാജ്യമൊട്ടാകെയുള്ള ഗ്രാമങ്ങളിലേക്ക് പടരുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്റെ ഭയപ്പെടുത്തലുകള്‍ക്ക് കീഴടങ്ങുന്നതല്ല ഇന്ത്യന്‍ ജനാധിപത്യം. ഇപ്പോള്‍ നടക്കുന്നത് രണ്ടാം സ്വാതന്ത്ര്യസമരം. ഗ്യാനേഷ് കുമാറിന് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല. ജനാധിപത്യത്തിന്റെ നിലനില്‍പ്പിനായി എല്ലാവരും ഒരുമിക്കണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






