പിണറായി വിജയനെയും പി.എ.മുഹമ്മദ് റിയാസിനെയും കേസിൽ കുടുക്കാനാണ് ഇഡിയുടെ നീക്കം. ഇഡിക്കെതിരെ സർക്കാർ അപ്പീലിന് പോകണമായിരുന്നു: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

Current: മലയാളം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെയും കേസിൽ കുടുക്കാനാണ് നീക്കം നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇഡിക്കെതിരെ സർക്കാർ അപ്പീലിന് പോകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇഡിയെ തുറന്ന് കാട്ടാൻ നാളെയും മറ്റന്നാളുമായി രണ്ട് സെമിനാറുകൾ സംഘടിപ്പിക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. തിരുവനന്തപുരത്തും കോഴിക്കോടുമായാണ് സെമിനാർ സംഘടിപ്പിക്കുക. ഇഡിയെ ഉപയോഗിച്ച് ഏത് സർക്കാരിനെയും വീഴ്ത്താമെന്നതാണവസ്ഥയെന്നും അദ്ദേഹം ആരോപിച്ചു.
ഇലക്ഷൻ കമ്മിഷൻ ആർഎസ്എസിന്റെ ചട്ടുകമായി മാറിയിരിക്കുകയാണ്. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ തകർക്കാനും ബിജെപി വിരുദ്ധ സർക്കാരുകളെ അസ്ഥിരപ്പെടുത്താനും കേന്ദ്ര സർക്കാർ നീക്കം നടത്തുകയാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.






