"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

വടകര എംഡിഎംഎ സാമ്പത്തിക ഇടപാട് കേസ്: അധ്യാപികമാർ ഉൾപ്പെട്ട ലഹരിക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ലഹരി വിൽപ്പനയ്ക്കും സാമ്പത്തിക ഇടപാടുകൾക്കും സഹായിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ആറാം പ്രതിയെയും ചേർത്തു. നേരത്തെ നാല് പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു

October 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കോഴിക്കോട്: വടകരയില്‍ അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ സാമ്പത്തിക ഇടപാട് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പേരാമ്പ്ര മേഞ്ഞാന്ന്യം സ്വദേശി ഫിറോസാണ് പിടിയിലായത്. പേരാമ്പ്ര പൊലീസും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്. 

എംഡിഎംഎ ഉപയോഗത്തിനും വില്‍പ്പനക്കും പുറമെ സാമ്പത്തിക ഇടപാടുകളിലും ഇയാള്‍ക്ക് പങ്കുള്ളതായി പൊലീസ് കണ്ടെത്തി. അധ്യാപികമാരുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.


നേരത്തെ, കേസില്‍ ഒരാളെ കൂടി പൊലീസ് പ്രതിചേര്‍ത്തിരുന്നു. കൂത്താളി സ്വദേശി അനസിനെയാണ് നാല് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതിചേര്‍ത്തത്. കേസിലെ ആറാം പ്രതിയാണ് അനസ്. 


ലഹരി കച്ചവടത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് അനസ് സഹായം നല്‍കിയെന്നാണ് കണ്ടെത്തല്‍. ലഹരി ആവശ്യക്കാര്‍ക്ക് ലൊക്കേഷന്‍ അയച്ചുനല്‍കിയതും അനസാണെന്നാണ് പൊലീസ് പറയുന്നത്.

കേസിലെ മറ്റ് പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ബിആര്‍സി അധ്യാപകരായ കീര്‍ത്തന, നീഷ്മ, കാവ്യ എന്നിവര്‍ക്കും അഞ്ചാം പ്രതി ജിജിന്‍ കുര്യാക്കോസിനുമാണ് ജാമ്യം ലഭിച്ചത്. വടകര എന്‍ഡിപിഎസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 

Get more updates from Pudukad News on Google