ഹൂത്തികളെ ഒതുക്കാൻ തുർക്കിയോട് ആവശ്യപ്പെടുമെന്നു സൂചിപ്പിച്ചു ട്രംപ്

Current: മലയാളം

സൗദി അറേബ്യയെ നിരന്തരം ആക്രമിക്കുന്ന യെമെനിലെ ഹൂത്തി കലാപകാരികളെ നിലയ്ക്കു നിർത്താൻ തുർക്കിയുടെ ഇടപെടൽ ആവശ്യപ്പെടുമെന്നു പ്രസിഡന്റ് ട്രംപ് ചൊവ്വാഴ്ച്ച റിപ്പോർട്ടർമാരോടു പറഞ്ഞു. ഹൂത്തികൾക്കെതിരെ ആക്രമണം നടത്തുമോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “പ്രസിഡന്റ് ഉർദൂഗൻ ഞാൻ പറഞ്ഞാൽ ഇടപെടും. അവരുടെ സമീപനം വളരെ മോശം.”
ആക്രമിക്കുമോ എന്ന് ആവർത്തിച്ചു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “അവരുടെ സമീപനം തീരെ ശരിയല്ലെന്നു ഞാൻ പറഞ്ഞു കഴിഞ്ഞു. ഉർദൂഗനോടു ഞാൻ ആവശ്യപ്പെട്ടേക്കാം. അദ്ദേഹം എന്റെ വലിയ സുഹൃത്താണ്. അദ്ദേഹത്തോട് എനിക്ക് ഏറെ ബഹുമാനമുണ്ട്.”
സൗദി അറേബ്യയ്ക്കു തുർക്കിയുമായും പാക്കിസ്ഥാനുമായും സൈനിക കരാറുണ്ട്. ആക്രമണം ഉണ്ടായാൽ അവർ സഹായിക്കണം എന്നാണ് മക്ക കരാറിലെ വ്യവസ്ഥ.
സൗദി എണ്ണ കേന്ദ്രങ്ങളിൽ നിന്ന് ഒഴിഞ്ഞു പോകാൻ സിവിലിയന്മാരോട് ആവശ്യപ്പെട്ട ഹൂത്തികൾ ചൊവാഴ്ച്ച ദഹ്റാനിലെ അരാംകൊ കെട്ടിടത്തിൽ ആക്രമണം നടത്തി. തീപിടിത്തം ഉണ്ടായെന്നു സൗദി സ്ഥിരീകരിച്ചു.
തിരിച്ചടിയായി സൗദി സഖ്യം ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള തെക്കൻ യെമെനിലെ എണ്ണ കേന്ദ്രങ്ങൾ ആക്രമിച്ചു.






