റുബിയോ ഇന്ത്യയിലേക്ക്: മുംബൈ, ജാംനഗർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും

Current: മലയാളം

ഊർജരംഗത്തു മെച്ചപ്പെട്ട യുഎസ്-ഇന്ത്യ സഹകരണം തേടാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ അടുത്തയാഴ്ച്ച മുംബൈ, ജാംനഗർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. ഒക്ടോബർ 17 മുതൽ 22 വരെയുള്ള യാത്രയിൽ റുബിയോ സമർഖണ്ഡ്, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിലും സന്ദർശനം നടത്തുമെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.
ഇന്ത്യയിലേക്കു ഈ വർഷത്തെ രണ്ടാമത്തെ ഔദ്യോഗിക സന്ദർശനമാണ്. “മുതിർന്ന ഗവൺമെൻറ് അധികൃതരെ കണ്ടു അദ്ദേഹം യുഎസ്-ഇന്ത്യ പങ്കാളിത്തം മെച്ചപ്പെടുത്താനുള്ള ചർച്ചകൾ നടത്തും. പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും ഊർജ സഹകരണവും ചർച്ചയാകും.”
റിലയൻസ് ഇൻഡസ്ട്രീസിന്റെ കേന്ദ്രമാണ് ഗുജറാത്തിലെ ജാംനഗർ. ലോകത്തെ തന്നെ ഏറ്റവും വലിയ റിഫൈനറികളിലൊന്ന് അവിടെയുണ്ട്.
റുബിയോ നയിക്കുന്ന പ്രതിനിധി സംഘത്തിൽ 200ലധികം ബിസിനസ് നേതാക്കളും ഉണ്ടാവുമെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറഞ്ഞു.






