‘R ശ്രീലേഖയ്ക്ക് ഇതെന്ത് പറ്റി?’: വിമർശനവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല | R Sreelekha

Current: മലയാളം

കൊല്ലം: കേരള പൊലീസിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ‘തൂഫാൻ ദി നാർക്കോ ഹണ്ട്’ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. തൂഫാൻ പദ്ധതി വെറും പരമ തട്ടിപ്പാണെന്ന് മുൻ പൊലീസുകാരിയായ തനിക്ക് അറിയാമെന്നായിരുന്നു അവരുടെ പ്രസ്താവന.(R Sreelekha Criticizes Toofan Anti Drug Project Home Minister Responds)
പോലീസ് സ്റ്റേഷനുകളിൽ നിന്ന് മാറ്റുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തവയാണെന്ന് പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും അവർ ആരോപിച്ചു. എന്നാൽ ആർ. ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ശക്തമായി രംഗത്തെത്തി.
ഉയർന്ന പദവിയിലിരുന്ന ഒരാൾ ഇങ്ങനെ പറയുന്നത് ശരിയല്ലെന്നും, കേരളത്തിലെ ജനങ്ങൾ മുഴുവൻ തൂഫാൻ നടപടികളെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കെതിരെ ശ്രീലേഖ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും, യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Summary
Former DGP and BJP leader R. Sreelekha has criticized the Kerala Police’s anti-narcotics initiative ‘Toofan The Narco Hunt’, labeling it a “complete fraud” based on her police experience. Home Minister Ramesh Chennithala slammed her remarks, stating the public strongly supports the campaign, and reiterated demands for an apology regarding her recent controversial comments on Rahul Gandhi.






