"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
സെൻജിയിൽ 7 വയസ്സുകാരിയെ കാണാതായ സംഭവം: സത്യം പുറത്തു കൊണ്ടുവരാൻ അമ്മയെ ചോദ്യം ചെയ്യാൻ പോലീസ്; ലൈ ഡീറ്റെക്ടർ പരിശോധനയ്ക്ക് സാധ്യത | Senji Missing Girl Case   •  മൂന്നര വർഷമായിട്ടും തൃശ്ശൂർ പൂരം അട്ടിമറി കേസ് എങ്ങുമെത്തിയില്ല; അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികളില്ല | Thrissur Pooram sabotage case   •  മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫിന് രമ്യ ഹരിദാസിന്റെ ഡ്രൈവർ ജോലി; കോൺഗ്രസിൽ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട് | Ramya Haridas Staff Controversy   •  ഡ്യൂട്ടിക്കിടെ പോസ്റ്റ്‌മോർട്ടം മുറിയിൽ മദ്യപിച്ച് ബോധരഹിതനായി കിടന്ന ഡോക്ടർക്ക് സസ്പെൻഷൻ. മേശപ്പുറത്ത് മദ്യക്കുപ്പികൾ നിരത്തിയ ദൃശ്യങ്ങൾ പുറത്ത്. നടപടി വൈ.സി.എം ആശുപത്രിയിലെ ഡോ. വൈഭവ് മാസ്കെയ്ക്കെതിരെ. മൃതദേഹം വിട്ടുകൊടുക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്നും പരാതി   •  ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭം ബംഗ്ലാദേശ് മാതൃകയിൽ ഇന്ത്യയിൽ ഭരണം അട്ടിമറിക്കാനുള്ള കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ഗൂഢാലോചനയെന്ന് രാജ്‌നാഥ് സിംഗ്: രാജ്യത്ത് അരാജകത്വവും രാഷ്ട്രീയ അശാന്തിയും സൃഷ്ടിക്കാൻ യുവാക്കളെ കരുവാക്കുകയാണെന്ന് മന്ത്രി   •  

കിഫ്ബി കേരളത്തെ മുടിപ്പിച്ച ഒരു സ്വതന്ത്ര സാമ്രാജ്യം. സംസ്ഥാനത്തെ തള്ളിയിട്ടത് 25,932 കോടിയുടെ വായ്പാ നഷ്ടത്തിലേക്ക്. ഒടുവിൽ കടംവീട്ടാൻ പെട്രോൾ സെസ്സും നികുതിപ്പണവും ഉപയോ​ഗിച്ചു. 3,829 ഏക്കർ ഭൂമി 9,572 കോടി രൂപയ്ക്ക് വാങ്ങിക്കൂട്ടിയതിലും ദുരൂഹത. കടക്കെണിയിലും 5821 കോടി വിവിധ അക്കൗണ്ടുകളിൽ നിക്ഷേപിച്ചതും ദുരൂഹം. പരസ്യത്തിന് ചെലവിട്ടത് കണക്കിൽ 21കോടി, രേഖയിൽ 203 കോടി. അടിമുടി ദുരൂഹമായ കിഫ്ബിയിലെ കള്ളക്കളികളുടെ പൂർണ രൂപം ഇതാ..

October 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ടിലുള്ളത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ്. മുൻ പ്ലാനിംഗ് കമ്മിഷൻ മെമ്പർ സെക്രട്ടറിയായിരുന്ന സുധാപിള്ളയുടെ നേതൃത്വത്തിൽ തരുൺ ബജാജ്, ശ്യാം ശ്രീനിവാസൻ, നിലേഷ് വികംസെ, സുബ്ബലക്ഷ്മി നാരായൺ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പഠിച്ചത്. 

കിഫ്ബിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഭരണഘടനാ വ്യവസ്ഥകളിൽ നിന്നും സർക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനെസ്സില്‍ നിന്നും ഗുരുതരമായ വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കമ്മിറ്റി കണ്ടെത്തി. 


കിഫ്ബിയുടെ മുൻ സി.ഇ.ഒ തന്നെ എക്‌സ് ഒഫീഷ്യോ സെക്രട്ടറിയായി പ്രവർത്തിച്ചതും കൺസൾട്ടൻസികൾക്ക് പണം നൽകിയതിലെ  സുതാര്യതയില്ലായ്മയും ഭൂമി ഏറ്റെടുക്കലിലെ ക്രമക്കേടുകളും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 


സംസ്ഥാന സർക്കാരിന്റെയും ധനവകുപ്പിന്റെയും നിയന്ത്രണത്തിൽ നിന്നും മാറി ഒരു സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിക്കുകയും എന്നാല്‍ വൻതോതിലുഉള്ള കടമെടുപ്പിലൂടെ സർക്കാരിനു വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും ചെയ്തു എന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു.

സംസ്ഥാന സർക്കാർ എസ്‌ക്രോ സംവിധാനത്തിലൂടെ കിഫ്ബിക്ക് കൈമാറുന്ന മോട്ടോർവാഹന നികുതിയും പെട്രോൾ സെസ്സും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് നേരിട്ട് ഫണ്ട് ചെയ്യുന്നതിനല്ല, മറിച്ച് കിഫ്ബിയുടെ വായ്പകളുടെ തിരിച്ചടവിനായാണ് പ്രധാനമായും വിനിയോഗിക്കുന്നത്. 

kifb.1.3594490

സി എ ജി കണക്കുകളുടെ അടിസ്ഥാനത്തിൽ 2021-22 മുതല്‍ 2024-25 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ തുകയുടെ 99.4 ശതമാനവും കിഫ്ബിയുടെ വായ്പാ തിരിച്ചടവിനായാണ് ഉപയോഗിച്ചിട്ടുള്ളത്.  

വായ്പകളുടെ തിരിച്ചടവും പലിശയടക്കമുള്ള ബാധ്യതകളുടെ നിർവഹണവും സംസ്ഥാനത്തിന്റെ സഞ്ചിത നികുതി വരവുകളിൽ നിന്നാണ് നടത്തുന്നത്. വായ്പകൾ ബജറ്റിന് പുറത്തുള്ള വായ്പകളാണ്. ഇത് സ്റ്റാറ്റിയൂട്ടറി ലയബിലിറ്റി ആയി മാറിയിരിക്കുകയാണ്. 

ഭരണഘടനയുടെ അനുച്ഛേദം 293 പ്രകാരം സംസ്ഥാനത്തിന് ബാധകമായ വായ്പാ പരിധികളെ മറികടക്കുന്ന ഈ വായ്പകൾ ബജറ്റ് രേഖകളിലും കണക്കുകളിലും ഉൾപ്പെടാത്തതിനാൽ നിയമസഭയുടെ മേല്‍നോട്ടത്തിനും പരിശോധനയ്ക്കും വിധേയമാകുന്നില്ല. ഇത് കേരള ധന ഉത്തരവാദിത്ത നിയമത്തിലെ വ്യവസ്ഥകളുടെയും ലംഘനമാണ്.

kifbi

കിഫ്ബി വായ്പകൾ കേരളത്തിന്റെ വായ്പയെടുക്കാനുള്ള പരിധിയിൽ നിന്ന് വെട്ടിക്കുറവ് വരുത്തുന്നു. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലെ  വായ്പകളായാണ് ഇവ കണക്കാക്കുന്നത്. ഇതിന്റെ ഫലമായി, ഈയിനത്തിൽ ഇതുവരെ 25,932.55 കോടി രൂപ കേരളത്തിന്റെ വായ്പയെടുക്കാനുള്ള പരിധിയിൽ നിന്ന് കുറച്ചിട്ടുണ്ട്. 

ഇത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ സാരമായി ബാധിക്കാൻ കാരണമായിട്ടുണ്ട്. 2022 മുതൽ കിഫ്ബിയുടെ വായ്പകള്‍ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തിയതിനാല്‍, അവയ്ക്ക് സംസ്ഥാന സർക്കാർ ഗ്യാരണ്ടി നൽകേണ്ടതില്ലെന്ന് ധനവകുപ്പ് തീരുമാനിച്ചിരുന്നു. 

എന്നാൽ 2023 ജൂൺ 6ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ ധനവകുപ്പിന്റെ ഈ തീരുമാനം മറികടന്ന് കിഫ്ബിയുടെ വായ്പകള്‍ക്ക് സർക്കാർ ഗ്യാരണ്ടി നൽകാൻ തീരുമാനിച്ചു. ധനവകുപ്പിന്റെ തീരുമാനത്തെ മറികടക്കാനുള്ള അധികാരം മന്ത്രിസഭയ്ക്കു മാത്രമാണ്. 


2018-19 മുതൽ എല്ലാ വർഷങ്ങളിലും കിഫ്ബിയുടെ വായ്പകളുടെ പലിശച്ചെലവ് സംസ്ഥാനത്തിന്റെ  വായ്പകളുടെ പലിശച്ചെലവിനേക്കാൾ കൂടുതലായിരുന്നു. 31,681.15 കോടി രൂപ വരുന്ന നിലവിലെ വായ്പാബാധ്യത കണക്കിലെടുക്കുമ്പോൾ, ഇതുമൂലം പ്രതിവര്‍ഷം ശരാശരി 396 കോടി രൂപ അധിക ചെലവ് ഉണ്ടാകുന്നു. 


പലിശച്ചെലവിനു പുറമേ ധനസമാഹരണ മാതൃക വായ്പയെടുക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് ചെലവുകൾക്കും ഇടയാക്കുന്നു. ഈ ചെലവുകളെല്ലാം കൂടി ഇതുവരെ ഏകദേശം 1,250 കോടി രൂപ അധികമായി വന്നു. കിഫ്ബിയുടെ മസാല ബോണ്ട് ഇനത്തില്‍ സംസ്ഥാന സർക്കാരിന് 181.73 കോടി രൂപ അധിക ചെലവ് വന്നു. 

കിഫ്ബി നിയമത്തിലെ വകുപ്പ് 8(1) പ്രകാരം വായ്പയെടുക്കുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി നിര്‍ബന്ധമായിരുന്നുവെങ്കിലും, രേഖകളിൽ വ്യക്തമാകുന്നിടത്തോളം, ഈ വ്യവസ്ഥയുടെ പാലനം നടപടിക്രമങ്ങളില്‍ മാത്രമായി ഒതുങ്ങി. അതിന്റെ അന്തഃസത്തയിൽ പാലിക്കപ്പെട്ടില്ല.

2026 സെപ്റ്റംബർ 29ലെ കണക്കനുസരിച്ച്, കിഫ്ബിയുടെ ധനസമാഹരണ മാതൃക മൂലം കേരള സർക്കാരിന്റെ ആകെ വരവുകളിലുണ്ടായ കുറവ്   61,678.46 കോടിയാണ്. അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി കിഫ്ബി ചിലവഴിച്ച തുകയും അതിന്റെ ഫണ്ട് നീക്കിയിരിപ്പും കൂടി  48,574.82 കോടിയാണ്. 

കിഫ്ബിക്ക് പകരം അടിസ്ഥാന സൗകര്യ നിക്ഷേപങ്ങള്‍ സർക്കാർ നേരിട്ട് നടത്തിയിരുന്നെങ്കിൽ 61,678.46 കോടി മുതൽ മുടക്കാൻ സർക്കാരിന് കഴിയുമായിരുന്നു. അതായത് കിഫ്ബി വഴി പദ്ധതികള്‍ നടപ്പിലാക്കിയതിനാൽ സംസ്ഥാനത്തിന് ഇതുവരെ 13,103 കോടി രൂപ അധിക ചിലവ് കണക്കാക്കുന്നു. 

കിഫ്ബിയുടെ പദ്ധതികളിൽ ജില്ലാ അടിസ്ഥാനത്തിലുള്ള അസമത്വം വലിയ തോതിലുണ്ട്. മൂന്ന് ജില്ലകള്‍ക്ക് മാത്രമായി 41.6 ശതമാനം പദ്ധതികളും ഭൂമി ഏറ്റെടുക്കൽ ഇനത്തിൽ കണ്ണൂരിൽ മാത്രമായി 52.9 ശതമാനവുമാണ് ഉണ്ടായിരിക്കുന്നത്.  

കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. വ്യാവസാ പദ്ധതികൾക്കായി കണ്ണൂരിലും പാലക്കാടുമായി 5,366 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 12,727 കോടി രൂപയ്ക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. 

ഭൂമി ഏറ്റെടുക്കൽ കിൻഫ്ര വഴിയാണ് നടപ്പിലാക്കിയത്. നിലവിൽ കണ്ണൂരിൽ ആയിരം ഏക്കർ 2,489 കോടി രൂപ ചെലവിൽ ഇതിനോടകം കിൻഫ്ര വഴി ഏറ്റെടുത്തിട്ടുണ്ട്. 2020 മുതൽ ഏറ്റെടുത്ത ഇത്രയും ഭൂമിയിൽ  കഴിഞ്ഞ അഞ്ചു വർഷങ്ങളായി യാതൊരു വ്യവസായ പ്രവർത്തികളും ആരംഭിച്ചിട്ടില്ല. 

ഈ ഭൂമിക്ക് അഞ്ചിലൊന്ന് വിലപോലും നിലവിൽ ലഭിക്കുന്നില്ല എന്നാണ് കിൻഫ്ര പോലും പറയുന്നത്. 3,829 ഏക്കർ ഭൂമി 9,572 കോടി രൂപയ്ക്ക് കണ്ണൂരിൽ ഏറ്റെടുക്കാനുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. യാതൊരു വരുമാനവും ലഭിക്കാതെ ഭൂമി വിലയുടെ അഞ്ചിരട്ടി തുകയിൽ ഏറ്റെടുത്ത നടപടിയിൽ സമഗ്രമായ പരിശോധന ആവശ്യമാണെന്ന് റിപ്പോർട്ടിലുണ്ട്.  

വ്യവസായ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തും എറണാകുളത്തും സർക്കാരിന് ഭൂമി ആവശ്യമായ സാഹചര്യത്തിലും കണ്ണൂരിൽ ഏകദേശം 4,000 ഓളം ഏക്കർ ഭൂമി ഏറ്റെടുക്കാൻ കിഫ്ബി നടത്തിയ ഇടപെടൽ ദുരൂഹമാണ്.

കിഫ്ബിക്ക് സംസ്ഥാന സർക്കാരിന്റെ സോവറിന്‍ ഗ്യാരണ്ടി നിലനിൽക്കുമ്പോൾ തന്നെ കിഫ്ബി 5821 കോടിയോളം രൂപ വിവിധ അക്കൗണ്ടുകളായി നിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ വായ്പാ തിരിച്ചടവിനായി 3000 കോടി രൂപ ഉൾപ്പെടുന്നു. 

സംസ്ഥാന സർക്കാരിന്റെ സോവറിൻ ഗ്യാരണ്ടി നിലനിൽക്കുമ്പോള്‍ തന്നെ ഇത്രയും തുക കിഫ്ബി നിക്ഷേപിച്ചത് എന്തിനാണ് എന്ന ചോദ്യവുമുണ്ട്. കിഫ്ബിയുടെ പബ്ലിസിറ്റി, പ്രമോഷന്‍ ചെലവുകളിൽ ഗുരുതരമായ ക്രമക്കേടുകളുണ്ടെന്ന് റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്. 

2025- 26 സാമ്പത്തിക വർഷം 21.16 കോടി രൂപ അഡ്വർടൈസ്‌മെന്റ് ആന്റ് പ്രമോഷനായി കിഫ്ബി കണക്കില്‍ കാണിച്ചപ്പോൾ യഥാർത്ഥത്തിൽ ആ വർഷം 203.72 കോടി രൂപ ചെലവഴിച്ചുവെന്നാണ്  കണ്ടെത്തിയിരിക്കുന്നത്. 

കണക്കില്‍ കാണിച്ചതിന്റെ പത്തിരട്ടിയാണിത്. കിഫ്ബിയുടെ പദ്ധതികളുടെ ചിലവ്  ഇനത്തിൽ ഉൾപ്പെടുത്തി ഈ അഡ്വർടൈസ്‌മെന്റ് ആന്റ് പ്രമോഷൻ തുക മറച്ചുവെച്ചതായി  കണ്ടെത്തിയിട്ടുണ്ട്. 

കിഫ്ബിയിലെ നിരവധി തീരുമാനങ്ങള്‍ റൂൾസ് ഓഫ് ബിസിനസിന് വിരുദ്ധമാണെന്ന് കിഫ്ബി സിഇഒയൊ എക്‌സ് ഒഫീഷ്യല്‍ സെക്രട്ടറിയായി നിയമിച്ചതും സംസ്ഥാനത്തെ ധനകാര്യ വകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തി നിരവധിയായ തീരുമാനങ്ങള്‍ നടപ്പിലാക്കിയെന്നും റിപ്പോർട്ടിലുണ്ട്.  

കിഫ്ബിയിലെ  നിയമനങ്ങൾക്ക് 40 പോസ്റ്റുകള്‍ക്ക് മാത്രം സർക്കാർ അനുമതി ചെയ്തിരിക്കെ 498 ജോലിക്കാരാണ് കിഫ്ബിയിൽ നിലവിലുള്ളത്. സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിൽ നിന്നാണ് ആത്യന്തികമായി ശമ്പളച്ചെലവ് വഹിക്കേണ്ടിവരുന്നതെങ്കിലും, ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെയാണ് ജീവനക്കാരുടെ ശമ്പളഘടന പരിഷ്‌കരിച്ചത്. 

കിഫ്ബി എടുത്തിട്ടുള്ള വായ്പകളുടെ തിരിച്ചടവ് നടത്തുന്നതിനും അത് ആരംഭിച്ച പദ്ധതികൾ പൂര്‍ത്തിയാക്കുന്നതിനുമായി, ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവ് ഒഴികെ, വരും വർഷങ്ങളിൽ കേരള സര്‍ക്കാരിന്  70,415.54 കോടി ആവശ്യമായി വരും. ഈ തിരിച്ചടവ് 2041- 42 വരെ തുടരും. ഇത് വരും വർഷങ്ങളിൽ സംസ്ഥാനത്തിന് കനത്ത  സാമ്പത്തിക ബാധ്യത സൃഷ്ടിക്കും.

കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ കിഫ്ബിയുടെ പ്രവർത്തനം സർക്കാർ വകുപ്പുകളിലെ ഭരണസംവിധാനത്തെയും ശേഷി വികസനത്തെയും ദുർബലപ്പെടുത്തിയതായി കമ്മിറ്റി കണ്ടെത്തി.

കമ്മിറ്റിയുടെ ശുപാർശകൾ ഇങ്ങനെ:- 

2016 17 മുതല്‍ 2025 26 വരെയുള്ള പത്തുവർഷങ്ങളില്‍ സിഎജി ഓഡിറ്റ് നടപ്പിലാക്കുക. കിഫ്ബിയുടെ വായ്പ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെട്ട സാഹചര്യത്തിൽ കിഫ്ബിയുടെ മാര്‍ക്കറ്റ് ബോറോയിങ്ങ് നടത്താനുള്ള വ്യവസ്ഥ നിർത്തലാക്കുക.  

കിഫ്ബിയുടെ വായ്പകൾ തിരിച്ചടവിനായി ബജറ്റ് വഴി തുക വകയിരുത്തുക. കിഫ്ബിയുടെ ഉയർന്ന പലിശ, വായ്പകൾ എന്നിവ കുറഞ്ഞ വായ്പകളിലേക്ക്  മാറ്റുക. മോട്ടോർ വെഹിക്കിൾ ടാക്‌സിൽ നിന്നും സെസ്സിൽ നിന്നും കിഫ്ബിക്ക് നല്‍കിവരുന്ന എസ്‌ക്രോ സംസ്ഥാന കിഫ്ബിയുടെ കടം സർക്കാർ ഏറ്റെടുക്കുന്നപക്ഷം നിർത്തലാക്കുക. 

കിഫ്ബിയുടെ നിലവിലെ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ആവശ്യമായ തുക സംസ്ഥാനത്തെ ബജറ്റില്‍ വകയിരുത്തുക.  കിഫ്ബിയുടെ ജീവനക്കാരിൽ സിഎംഡി വഴി നിയമിച്ചവരെ അവരുടെ കോണ്‍ട്രാക്ട് അവസാനിക്കുന്നത് വരെ തുടരാൻ അനുവദിക്കുക. 

കിഫ്ബിയുടെ സേവന വേതന വ്യവസ്ഥകൾ പുനഃക്രമീകരിക്കുക. കിഫ്ബി സിഇഒയുടെ നിയമനാധികാരം എടുത്തുകളയുക.  കിഫ്ബിയിലെ ധനകാര്യ വകുപ്പുകള്‍ ഒഴികെയുള്ള മറ്റു വകുപ്പുകളിൽ ഉള്ളവരെ തിരിച്ച് അതത് വകുപ്പുകളിലേക്ക് തിരിച്ചയക്കുക. കിഫ്ബിയുടെ കിഫ്‌കോൺ സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ കീഴിൽ കൊണ്ടുവരിക.

Get more updates from Pudukad News on Google