"> Skip to content
Sample Header Banner
October 17, 2026
⌕
Breaking

ദുർഗാപൂജയ്ക്കിടെ പ്രസാദ വിതരണ സ്ഥലത്തേക്ക് മീൻ അവശിഷ്ടങ്ങൾ ഒഴിച്ചെന്ന് പരാതി; ഹൈദരാബാദിൽ യുവതി അറസ്റ്റിൽ | Hyderabad Durga Puja incident

October 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

Hyderabad Durga Puja incident

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഹൈദരാബാദ്: ദുർഗാപൂജയ്ക്കിടെ പ്രസാദം വിതരണം ചെയ്തിരുന്ന സ്ഥലത്തേക്ക് മീൻ കഴുകിയ വെള്ളവും മീൻ അവശിഷ്ടങ്ങളും ഒഴിച്ചെന്ന പരാതിയിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു (Hyderabad Durga Puja incident). ഹൈദരാബാദിലെ സെയ്നിക്പുരി ആർ.കെ. പുരം മേഖലയിലെ ക്ഷേത്രത്തിന് പുറത്താണ് സംഭവം.

ക്ഷേത്രത്തിലെ പൂജാഘോഷങ്ങളുടെ ഭാഗമായി യുവതിയുടെ വീടിന് മുന്നിലായിരുന്നു പ്രസാദ വിതരണം നടന്നിരുന്നത്. വീടിന് പുറത്ത് മേശകളും കസേരകളും സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നേരത്തേ തർക്കങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

വീടിന് മുന്നിൽ മേശകൾ സ്ഥാപിക്കരുതെന്ന് യുവതി ക്ഷേത്രം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എല്ലാ ദിവസവും ഇതേ സ്ഥലത്താണ് മേശകൾ സ്ഥാപിക്കുന്നതെന്നും ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ക്ഷേത്രം അധികൃതർ അറിയിച്ചതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കുതർക്കമുണ്ടായി.

തർക്കത്തിന് പിന്നാലെ യുവതി വീടിന്റെ ഒന്നാം നിലയിൽ നിന്ന് മീൻ കഴുകിയ വെള്ളവും മീൻ അവശിഷ്ടങ്ങളും പ്രസാദം വിതരണം ചെയ്തിരുന്ന സ്ഥലത്തേക്ക് ഒഴിച്ചെന്നാണ് പരാതി. തുടർന്ന് ക്ഷേത്രം അധികൃതർ പൊലീസിനെ സമീപിക്കുകയായിരുന്നു.

മതം, വംശം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ബോധപൂർവമായ പ്രവൃത്തികൾ, ഭീഷണിപ്പെടുത്തൽ, സമാധാനാന്തരീക്ഷം തകർക്കൽ തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 196, 299, 351, 352 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്നാണ് റിപ്പോർട്ട്.

Story Summary:
A woman was arrested in Hyderabad following a complaint that she poured fish-washing water and fish remains onto an area where prasad was being distributed during Durga Puja celebrations near a temple in Sainikpuri’s RK Puram area. The incident reportedly followed a dispute over tables and chairs placed outside her house. Police registered a case under sections cited in the report, including allegations relating to promoting enmity, hurting religious sentiments, intimidation and breach of peace.

Get more updates from Pudukad News on Google