"> Skip to content
Sample Header Banner
October 17, 2026
⌕
Breaking

പൊതുആരോഗ്യ മേഖലയിൽ ചികിത്സയുടെ ഗുണനിലവാരം ഉയർത്താൻ കേരള ക്വാളിറ്റി ഓഫ് കെയർ സ്ട്രാറ്റജി | Kerala Quality of Care Strategy

October 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kerala Quality of Care Strategy

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുആരോഗ്യ സ്ഥാപനങ്ങളിൽ ചികിത്സയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള കേരള ക്വാളിറ്റി ഓഫ് കെയർ സ്ട്രാറ്റജി ആരോഗ്യ മന്ത്രി കെ. മുരളീധരൻ സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു (Kerala Quality of Care Strategy). ആരോഗ്യ അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പം ചികിത്സയുടെ ഫലപ്രാപ്തി വർധിപ്പിക്കുകയും രോഗികൾക്ക് മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ചികിത്സയുടെ ഗുണനിലവാരം നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ മാത്രം ഒതുങ്ങരുതെന്ന് മന്ത്രി പറഞ്ഞു. വിവരാധിഷ്ഠിത തീരുമാനങ്ങളിലൂടെയും തുടർച്ചയായ മെച്ചപ്പെടുത്തലിലൂടെയും ആരോഗ്യസേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം. സാമൂഹികവും സാമ്പത്തികവുമായ വ്യത്യാസങ്ങൾ പരിഗണിക്കാതെ എല്ലാവർക്കും ഉയർന്ന നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകബാങ്കിന്റെ സാങ്കേതിക സഹായത്തോടെ ആരോഗ്യകേരളമാണ് സ്ട്രാറ്റജി നടപ്പാക്കുന്നത്. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (NQAS) അക്രഡിറ്റേഷൻ കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുക, ജീവിതശൈലീ രോഗങ്ങളുടെ ചികിത്സ മെച്ചപ്പെടുത്തുക, ഡിജിറ്റൽ നിരീക്ഷണം ശക്തിപ്പെടുത്തുക, വൺ ഹെൽത്ത് പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

വിദഗ്ധ ചികിത്സ കൂടുതൽ ജനങ്ങളിലേക്ക്

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന പ്രതീക്ഷാ സെന്ററുകൾക്ക് സ്ട്രാറ്റജി കൂടുതൽ കരുത്തേകും. മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കുന്നതിനൊപ്പം ജനങ്ങൾക്ക് സമീപത്തുതന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ആശുപത്രികളിലെ ശുചിത്വം, പരിസര പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള കായകല്പം പദ്ധതിക്കും ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധവും ചികിത്സയും ലക്ഷ്യമിടുന്ന ഹൃദയരാഗം പദ്ധതിക്കും പുതിയ സ്ട്രാറ്റജി കൂടുതൽ പിന്തുണ നൽകും.

ഉന്നതതല പ്രതിനിധികൾ പങ്കെടുത്തു

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, ആരോഗ്യകേരളം ഡയറക്ടർ ഡോ. രേണു രാജ്, ലോകബാങ്ക് ദക്ഷിണേഷ്യൻ മേഖല ആരോഗ്യവിഭാഗം പ്രാക്ടീസ് മാനേജർ ഡോ. ക്രിസ്റ്റോഫ് ലെമിയർ, ലീഡ് ഇക്കണോമിസ്റ്റ് ഡോ. അജയ് ടണ്ടൻ, സീനിയർ ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഷീന ഛബ്ര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Story Summary:
Kerala Health Minister K. Muraleedharan launched the Kerala Quality of Care Strategy at the Secretariat in Thiruvananthapuram. Implemented by Arogyakeralam with technical assistance from the World Bank, the strategy aims to improve treatment outcomes and patient care in public health institutions. Key priorities include expanding NQAS accreditation, improving lifestyle disease management, strengthening digital monitoring and enhancing the quality of One Health initiatives.

Get more updates from Pudukad News on Google