"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഒക്ടോബർ 21 വരെ മഴയ്ക്ക് സാധ്യത | Kerala rain alert   •  പിണറായി വിജയന്റെ വീട്ടിലെത്തി ഇ.ഡി. വീടിന്റെ ഭിത്തിയിൽ സമൻസ് പതിച്ചു. വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം.  നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് ഇ.ഡിയെ ഔദ്യോഗികമായി അറിയിക്കാൻ നീക്കം. നടപടി അന്യായമെന്ന് വി. ശിവൻകുട്ടി   •  മിഷൻ മദർ മേരി – 2026 മരിയൻ അഖണ്ഡ ജപമാല തീർത്ഥാടന പോസ്റ്റർ പ്രകാശനം ചെയ്തു   •  നിയമവിരുദ്ധ ഒത്തുചേരലുകൾക്കെതിരെ കുവൈത്തിൽ കർശന പരിശോധന; പ്രവാസികൾക്ക് ജാഗ്രതാ നിർദേശം   •  പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം   •  

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിൽ തിരുത്തൽ നടപടികൾക്ക് നീക്കം. കണ്ണൂരിൽ കെ.കെ. രാഗേഷിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയേക്കില്ലെന്ന് സൂചന. ഒമ്പത് നിയമസഭാ സീറ്റുകൾ നഷ്ടപ്പെട്ട കൊല്ലത്തും നേതൃത്വത്തിനെതിരെ വിമർശനം ശക്തം. കൊല്ലായിൽ സുദേവൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുമെന്ന് റിപ്പോർട്ട്

October 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം:സിപിഎമ്മിൻെറ വിശാല ജില്ലാ കമ്മിറ്റി യോഗങ്ങൾ അന്തിമ ഘട്ടത്തിലേക്ക് എത്തുമ്പോൾ ശ്രദ്ധയെല്ലാം പാർട്ടിയുടെ ശക്തിദുർഗമായ കണ്ണൂരിലേക്ക്.ഉറച്ച മണ്ഡലങ്ങളായ തളിപ്പറമ്പിലും പയ്യന്നൂരിലും ഉണ്ടായ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കണ്ണൂരിലെ നേതൃത്വത്തിൽ എന്ത് തിരുത്തലാണ് വരുത്താൻ പോകുന്നത് എന്നതിലാണ് ആകാംക്ഷ.

സ്ഥാനാർത്ഥി നിർണയത്തിലും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലും വീഴ്ച വന്നുവെന്ന് കേന്ദ്ര കമ്മിറ്റി തന്നെ വിലയിരുത്തിയ പശ്ചാത്തലത്തിൽ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന് എതിരെ നടപടി ഉണ്ടാകാനാണ് സാധ്യത.രാഗേഷിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ജില്ലയിൽ നിന്നുളള മുതിർന്ന നേതാക്കൾക്ക് അടക്കം അഭിപ്രായമുണ്ടെങ്കിലും പദവിയിൽ നിന്ന് നീക്കാൻ സാധ്യതയില്ല.


എന്നാൽ രാജ്യത്തെ ഏറ്റവും വലിയ പാർട്ടി ഘടകമായ കണ്ണൂരിലെ തിരിച്ചടിയും അതിൻെറ കാരണങ്ങളും കണക്കിലെടുത്ത് കെ.കെ.രാഗേഷിന് എതിരെ അച്ചടക്ക നടപടി ഉറപ്പാണ്.


തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ സംഭവിച്ച വീഴ്ചയിലെ വ്യക്തിപരമായ ഉത്തരവാദിത്തം കണക്കിലെടുത്താണ് സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന് എതിരെ വിശാല സംസ്ഥാന കമ്മിറ്റി പാർട്ടിക്കുളളിൽ ശാസിച്ചത്. സംസ്ഥാന സെക്രട്ടറിക്ക് ലഭിക്കാത്ത ഇളവ് രാഗേഷിന് ലഭിക്കാൻ സാധ്യതയില്ലാത്തതിനാലാണ് നടപടി ഉറപ്പാണെന്ന് നേതാക്കൾ അഭിപ്രായപ്പെടുന്നത്. 

തളിപ്പറമ്പിൽ എം.വി ഗോവിന്ദൻെറ ഭാര്യ പി.കെ.ശ്യാമളയെ മത്സരിപ്പിക്കാനുളള തീരുമാനത്തിന് എതിരെ മണ്ഡലം കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും ഉയർന്ന ശക്തമായ എതിർപ്പിനെ ഗൌരവമായി കാണാത്തതും അത് സംസ്ഥാന നേതൃത്വത്തെ അറിയിക്കുന്നതിലും ജില്ലാ സെക്രട്ടറി എന്ന നിലയിൽ കെ.കെ. രാഗേഷിന് സംഭവിച്ച വീഴ്ചയാണെന്നാണ് പാർട്ടിയുടെ എല്ലാ തലത്തിലുമുളള വിലയിരുത്തൽ.


പയ്യന്നൂരിലെ രാഷ്ട്രീയ അടിയൊഴുക്കുകൾ തിരിച്ചറിഞ്ഞ് പ്രതിരോധം ചമയ്ക്കുന്നതിലും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തെ ഫലപ്രദമായി നേരിടുന്നതിലും രാഗേഷിന് വീഴ്ച സംഭവിച്ചുവെന്നും വിമർശനമുണ്ട്. 


ഇതിൻെറ എല്ലാം ഉത്തരവാദിത്തം ചുമത്തി കെ.കെ.രാഗേഷിനെ ശാസിക്കാനാണ് സാധ്യത.പാലക്കാട് ഒഴികെ ഇതര ജില്ലകളിലൊന്നും ജില്ലാ സെക്രട്ടറിമാരെ ആരെയും തന്നെ മാറ്റിയിട്ടില്ലാത്തതിനാൽ രാഗേഷിനെ കണ്ണൂർ ജില്ലാ നേതൃത്വത്തിൽ നിന്ന് നീക്കം ചെയ്യില്ല. 

അടുത്ത പാർട്ടി കോൺഗ്രസിന് മുന്നോടിയായുളള സമ്മേളനങ്ങൾ അടുത്ത വർഷം പകുതിയോടെ തുടങ്ങാനിരിക്കുന്നതിനാൽ അതിന് മുൻപ് മാറ്റം വേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിലെ ധാരണ.എന്നാൽ ജില്ലയിലെ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ബോധ്യമാകുന്ന തിരുത്തൽ നടപടി വേണമെന്നാണ് നേതൃത്വത്തിൻെറ തീരുമാനം.


നേതൃത്വത്തിൻെറ ഈ നിലപാടും കെ.കെ.രാഗേഷിന് എതിരെ നടപടി ഉണ്ടാകുമെന്നതിൻെറ ഉറച്ച സൂചനയാണ്.ഈമാസം 18,19 തീയതികളിലാണ് കണ്ണൂരിലെ വിശാല ജില്ലാ കമ്മിറ്റി ചേരുന്നത്.


പാർട്ടിക്ക് വൻതോതിൽ തിരിച്ചടി നേരിട്ട മറ്റൊരു സ്വാധീന ജില്ലയായ കൊല്ലത്തും നാളെ മുതൽ വിശാല ജില്ലാ കമ്മിറ്റി ചേരുകയാണ്.പുതിയ കാലത്തിൻെറ രീതികളറിയുന്നയാളല്ലെന്ന ശക്തമായ വിമർശനമുണ്ടെങ്കിലും കൊല്ലം ജില്ലാ സെക്രട്ടറി കൊല്ലായിൽ സുദേവനെയും മാറ്റേണ്ട എന്നാണ് ധാരണ.ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സുദേവനെ ഇടക്കാലത്ത് ജില്ലാ സെക്രട്ടറി പദവിയിൽ നിന്ന് മാറ്റിനിർത്തിയിരുന്നു.

പകരം ചുമതലയേറ്റ എസ്.ജയ മോഹൻ കൊല്ലം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായതോടെയാണ് സുദേവൻ വീണ്ടും ജില്ലാ സെക്രട്ടറിയായി തിരിച്ചെത്തിയത്.കൊട്ടാരക്കരയിൽ വെച്ച് നടക്കുന്ന വിശാല ജില്ലാ കമ്മിറ്റി കേന്ദ്ര കമ്മിറ്റി അംഗം കെ.എൻ.ബാലഗോപാലിൻെറ നിയന്ത്രണത്തിലായിരിക്കും.


11 നിയമസഭാ മണ്ഡലങ്ങളുളള കൊല്ലം ജില്ലയിൽ 2 സീറ്റുകളിൽ മാത്രമാണ് എൽ.ഡി.എഫിന് വിജയിക്കാനായത്.


കൊട്ടാരക്കരയിൽ കെ.എൻ.ബാലഗോപാലും പുനലൂരിൽ സിപിഐയുടെ അജയപ്രസാദുമാണ് വിജയിച്ചത്. 9 സീറ്റുകൾ നഷ്ടപ്പെട്ടതിനേക്കാൾ ജില്ലയിൽ ബിജെപി അക്കൌണ്ട് തുറന്നതാണ് ഇടത് മുന്നണിക്ക് ഭീഷണിയുയർത്തുന്നത്.ചാത്തന്നൂരിൽ ശക്തമായ ത്രികോണ മത്സരത്തെ അതീജീവിച്ചാണ് ബിജെപി അക്കൌണ്ട് തുറന്നത്.

Get more updates from Pudukad News on Google